ift from Suriya to Actress Lijomol :- ജയ് ഭീം എന്ന സിനിമയിലെ സെങ്കിനി എന്ന വേഷത്തിലൂടെ മലയാളികളും, തെന്നിന്ത്യൻ ആരാധകരും ഒരു പോലെ സ്വീകരിച്ച താരമാണ് ലിജോമോൾ. സിനിമയുടെ ചിത്രീകരണ വേളയിലെ സംഭവങ്ങൾ ഓർത്തെടുക്കുകയാണ് താരം. ക്ലബ്ബ് എഫ് എമ്മിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആയിരുന്നു ലിജോമോൾ ചിത്രത്തിന്റെ നിർമ്മാതാവു കൂടിയായ സൂര്യ നൽകിയ സമ്മാനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്.
കോടതി സീനുകളുടെ ഷൂട്ട് എടുത്തു കൊണ്ടിരിക്കുമ്പോൾ ഒരു ദിവസം സാറിന്റെ അസിസ്റ്റന്റ് ഒരു ചേട്ടൻ വന്നിരുന്നു. കുമാരണ്ണൻ അദ്ദേഹം പറഞ്ഞു ലിജോയെ കാരവനിലേക്ക് വിളിക്കുന്നുണ്ടെന്ന്. എന്താ എതാണെന്ന് ഒന്നുമറിയില്ല. കേറി ചെന്നു സർ എന്നോട് ഇരിക്കാൻ പറഞ്ഞു ഇല്ല എന്ന് പറഞ്ഞു വീണ്ടും ഇരിക്കാൻ എന്നോട് പറഞ്ഞു.
ഞാൻ നന്നായി ചെയ്യുന്നുണ്ടെന്നും സാർ പറഞ്ഞു എന്നിട്ട് ഒരു ഗിഫ്റ്റ് ആയിട്ട് സ്വർണ്ണമാല തന്നു.ഷൂട്ട് കഴിയുന്നതിനു മുൻപ് തന്നെ.
ഈ ക്യാരക്ടർ നന്നായിട്ട് ചെയ്യുന്നതിനുള്ള ചെറിയ ഗിഫ്റ്റ് ആയിട്ട് വെച്ചോ എന്ന് പറഞ്ഞു. അവിടെ നിന്നും തുറക്കാൻ ഒന്നും പറ്റിയില്ല ഞാൻ ഒന്നും പറഞ്ഞില്ല സാർ എനിക്ക് ഒന്നും പറയാൻ പറ്റില്ല എന്ന് പറഞ്ഞു. ഒന്നും പറയേണ്ട എന്നായിരുന്നു മറുപടി. എന്റെ കാരവനിൽ വന്ന് നോക്കിയപ്പോഴാണ് സ്വർണമാല ആണെന്ന് അറിഞ്ഞത്. വളരെ മികച്ച അഭിനയമാണ് ചിത്രത്തിൽ ലിജോമോൾ കാഴ്ചവച്ചത്