ഗോപിസുന്ദറിനൊപ്പം പൂമ്പാറ്റയെപോലെ പറന്നുയർന്ന് അമൃത സുരേഷ്

Gopi Sunder and Amrutha Suresh: മലയാളികൾക്കിടയിൽ ഏറെ ചർച്ചകൾ വഴി വെച്ചിരിക്കുന്ന പ്രണയ ജോഡികളാണ് ഗോപി സുന്ദറും,ഗായികയായ അമൃത സുരേഷും, ഇരുവരും പങ്കു വെച്ച വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.സൂര്യ കാന്തി പൂ നിറഞ്ഞ പാടത്തു നിന്നുള്ള വീഡിയോ ആണ് ഇവർ പങ്കുവെച്ചിരിക്കുന്നത് “എന്റെ പൂമ്പാറ്റ “എന്നാണ് വീഡിയോക്ക് ഗോപി സുന്ദർ നൽകിയ ക്യാപ്ഷൻ. പൂമ്പാറ്റയെ പോലെ പാറി നടക്കുന്ന അമൃതയെ വീഡിയോയിൽ കാണാം നിരവധി പേരാണ് വീഡിയോക്ക് കമന്റുകൾ നൽകുന്നത്.

വളരെ കുറച്ചു നാൾ കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സംഗീതസംവിധായകനാണ് ഗോപിസുന്ദർ. ഇദ്ദേഹം നിരവധി പരസ്യ ചിത്രങ്ങൾക്കും അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. അൻവർ എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ  ആരാധകരുടെ മനസ്സ് കീഴടക്കിയ പ്രിയ ഗായികയാണ് അമൃത സുരേഷ്. നിരവധി സ്റ്റേജ് ഷോകളിലൂടെയും ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിനായി. മൂന്നുമാസത്തെ പ്രണയത്തിനൊടുവിലാണ് ഗോപി സുന്ദറും അമൃതയും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചത്. ഇവരുടെ ഫോട്ടോകൾക്ക് നെഗറ്റീവ് കമന്റുകൾ ലഭിക്കുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ ഈ പരാമർശങ്ങൾക്ക് തക്ക മറുപടിയും ഈ താരജോഡികൾ നൽകുന്നുണ്ട്