അമൃതയുടെ നെറുകയിൽ ചുംബിച്ച്, ഗോപി സുന്ദർ ഓണം സ്പെഷ്യൽ ചിത്രങ്ങളുമായി താരങ്ങൾ

ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് പ്രിയ താരങ്ങൾ.ഓണ വേഷത്തിൽ നിന്നുകൊണ്ടുള്ള ചിത്രങ്ങളാണ് ഇരുതാരങ്ങളും പങ്കുവെച്ചിരിക്കുന്നത്.”എന്റെ മഴ “എന്നാണ് അമൃത സുരേഷിനെ ചേർത്തുനിർത്തി ചുംബിക്കുന്നതിന്റെ ചിത്രം പങ്കു വെച്ച് കൊണ്ട് ഗോപി സുന്ദർ കുറിച്ചത്.

സെറ്റ് സാരിയിൽ എത്തിയ ചിത്രം പങ്കുവെച്ച് തന്റെ ഭർത്താവ് ഗോപി സുന്ദർ പകർത്തിയ ചിത്രമാണിതെന്നും അമൃത സുരേഷ് പറഞ്ഞിരുന്നു. ഈയടുത്ത് തൊന്തരവ എന്നൊരു മ്യൂസിക്കൽ ആൽബവും ഇരുവരും കൂടി പുറത്തു ഇറക്കിയിരുന്നു.

വളരെ കുറച്ചു നാൾ കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സംഗീതസംവിധായകനാണ് ഗോപിസുന്ദർ. ഇദ്ദേഹം നിരവധി പരസ്യ ചിത്രങ്ങൾക്കും അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. അൻവർ എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ  ആരാധകരുടെ മനസ്സ് കീഴടക്കിയ പ്രിയ ഗായികയാണ് അമൃത സുരേഷ്. നിരവധി സ്റ്റേജ് ഷോകളിലൂടെയും ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിനായി. മൂന്നുമാസത്തെ പ്രണയത്തിനൊടുവിലാണ് ഗോപി സുന്ദറും അമൃതയും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചത്. ഇവരുടെ ഫോട്ടോകൾക്ക് നെഗറ്റീവ് കമന്റുകൾ ലഭിക്കുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ ഈ പരാമർശങ്ങൾക്ക് തക്ക മറുപടിയും ഈ താരജോഡികൾ നൽകുന്നുണ്ട്

About Sruthy

Web Content writer. News and Entertainment.

View all posts by Sruthy →

Leave a Reply

Your email address will not be published. Required fields are marked *