അമൃത സുരേഷും ഗോപി സുന്ദറും ഒന്നിച്ച് പാടി അഭിനയിച്ച ഇൻസ്റ്റാഗ്രാം വൺ മിനിറ്റ് മ്യൂസിക്കൽ വീഡിയോ പുറത്തിറങ്ങി.ഒലെലെ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.ബി കെ ഹരിനാരായണനാണ് പാട്ടിന്റെ വരികൾ എഴുതിയത്. സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്. ഗോപി സുന്ദറിന്റെ 1 മിനിറ്റ് മാജിക് എന്ന് ഇതിനെ വിശേഷിപ്പിക്കാം.
ഗോപി സുന്ദറും അമൃത സുരേഷും തന്നെയാണ് ഇതിൽ പാട്ടു പാടിയിരിക്കുന്നത്. ആലാപനത്തിലെ വ്യത്യസ്തത കൊണ്ട് തന്നെ പാട്ട് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വളരെ ഫുട്ബോൾ കോർട്ടിന്റെ കളർഫുൾ അന്തരീക്ഷം ഒരുക്കിയാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്.നിരവധി പേരാണ് പാട്ടിന് കമന്റുകളുമായി എത്തുന്നത്.
വളരെ കുറച്ചു നാൾ കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സംഗീതസംവിധായകനാണ് ഗോപിസുന്ദർ. ഇദ്ദേഹം നിരവധി പരസ്യ ചിത്രങ്ങൾക്കും അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. അൻവർ എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ പ്രിയ ഗായികയാണ് അമൃത സുരേഷ്. നിരവധി സ്റ്റേജ് ഷോകളിലൂടെയും ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിനായി. മൂന്നുമാസത്തെ പ്രണയത്തിനൊടുവിലാണ് ഗോപി സുന്ദറും അമൃതയും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചത്. ഇവരുടെ ഫോട്ടോകൾക്ക് നെഗറ്റീവ് കമന്റുകൾ ലഭിക്കുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ ഈ പരാമർശങ്ങൾക്ക് തക്ക മറുപടിയും ഈ താരജോഡികൾ നൽകുന്നുണ്ട്