അവധി ദിനങ്ങൾ ആഘോഷിക്കാൻ ഗോപിക നാട്ടിൽ തിരിച്ചെത്തി, ഇപ്പോഴും ഒരു മാറ്റവുമില്ലയെന്ന് ആരാധകർ

മലയാളത്തിൽ ഒരുകാലത്ത് തിളങ്ങി നിന്ന താരസുന്ദരി ആണ് ഗോപിക ഫോർ ദി പീപ്പിൾ എന്ന ചിത്രത്തിലെ ലജ്ജാവതിയെ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് ഗോപിക ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. അഭിനയത്തിൽ വരുന്നതിനുമുൻപ് ഗേളി ആന്റോ എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്.

വിവാഹശേഷം അയർലണ്ടിലേക്ക് പോയ ഗോപിക വീണ്ടും നാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്. കുടുംബത്തോടൊപ്പം നാട്ടിൽ എത്തിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. 2008 ജൂലൈ അയർലൻഡിൽ ജോലി ചെയ്യുന്ന അജിലേഷ് എന്ന യുവാവിനെയാണ് ഗോപിക വിവാഹം ചെയ്തത് . ആമി, ഏദൻ എന്നീ രണ്ടു കുട്ടികളാണ് ഗോപികക്ക് ഉള്ളത്.

അവധി ദിനങ്ങൾ ആഘോഷിക്കാൻ എത്തിയ ഗോപികയുടെ ചിത്രങ്ങൾ സഹോദരിയാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. കുടുംബസമേതം മഞ്ഞനിറത്തിൽ വസ്ത്രങ്ങൾ അണിഞ്ഞാണ് ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്. ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് ഗോപിക. ഭാര്യ അത്ര പോരാ, ട്വന്റി 20, വെറുതെ ഒരു ഭാര്യ, അണ്ണൻ തമ്പി, മായാവി, കീർത്തി ചക്ര തുടങ്ങിയ ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ ഗോപികയ്ക്ക് സാധിച്ചു. മലയാളത്തിനു പുറമെ അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട് ഇതെല്ലാം വമ്പൻ ഹിറ്റുകളും ആയിരുന്നു.(actress gopika return to hometown)

Leave a Comment