ഒരുകാലത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന താരമായിരുന്നു ഹനാൻ. സ്കൂൾ യൂണിഫോമിൽ മീൻ വിൽക്കാൻ എത്തിയ ഹനാന്റെ പോരാട്ടം മറ്റുള്ളവർക്കുള്ള മാതൃകയാണ്. പഠനത്തിനിടയിൽ സമയം കണ്ടെത്തി മീൻ വിൽപന നടത്തിയാണ് ഈ പെൺകുട്ടി വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടു പോയത്. ആയിടയ്ക്കാണ് ഹനാൻ വാർത്തകളിൽ നിറഞ്ഞു നിന്നത്.
പിന്നീട് വാർത്തകളിൽ നിറഞ്ഞു താരത്തിന് സൈബർ ആക്രമങ്ങളും നേരിട്ടിരുന്നു. അതിനുശേഷം ഒരു വാഹനാപകടത്തിൽ നട്ടെല്ലിന് പരിക്കേൽക്കുകയും ചെയ്തിരുന്നു, പഴയപോലെ തിരിച്ചു വരില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ ഹനാൻ ഇപ്പോൾ ഒരു പുതിയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
2018 ലാണ് ഹനാന് അപകടം പറ്റിയത്.
എന്നാൽ ഇതെല്ലാം മറികടന്ന് ഹനാൻ ബോഡിബിൽഡിങ് ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജിന്റോ ബോഡി ക്രാഫ്റ്റ് എന്ന ജിമ്മിലാണ് ഹനാൻ ജോയിൻ ചെയ്തിരിക്കുന്നത്. ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹനാൻ ഇക്കാര്യങ്ങൾ പറഞ്ഞത്. രണ്ടുമാസം മുമ്പാണ് ഹനാൻ ജിമ്മിൽ എത്തിയത്. പിന്നീട് ജീവിതത്തിലെ മാറ്റങ്ങളെ കുറിച്ചും ഹനാൻ വീഡിയോയിൽ സംസാരിക്കുന്നുണ്ട് അതുകൂടാതെ. ഹനാന്റെ ജിം മാസ്റ്ററും ഹനാനെ നെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഇതിനോടകം തന്നെ ഹനാൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
https://youtu.be/hmBUGZDR7HA