ഷെയ്ൻ നിഗത്തെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ട്, അദ്ദേഹം സമ്മതിച്ചാൽ ഉടൻ വിവാഹം ഹനാൻ

ഒരുകാലത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന താരമായിരുന്നു ഹനാൻ. സ്കൂൾ യൂണിഫോമിൽ മീൻ വിൽക്കാൻ എത്തിയ ഹനാന്റെ പോരാട്ടം മറ്റുള്ളവർക്കുള്ള മാതൃകയാണ്. പഠനത്തിനിടയിൽ സമയം കണ്ടെത്തി മീൻ വിൽപന നടത്തിയാണ് ഈ പെൺകുട്ടി വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടു പോയത്. ആയിടയ്ക്കാണ് ഹനാൻ വാർത്തകളിൽ നിറഞ്ഞു നിന്നത്.

പിന്നീട് വാർത്തകളിൽ നിറഞ്ഞു താരത്തിന് സൈബർ ആക്രമങ്ങളും നേരിട്ടിരുന്നു. അതിനുശേഷം ഒരു വാഹനാപകടത്തിൽ നട്ടെല്ലിന് പരിക്കേൽക്കുകയും ചെയ്തിരുന്നു, പഴയപോലെ തിരിച്ചു വരില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ ഹനാൻ ഇപ്പോൾ ഒരു പുതിയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
2018 ലാണ് ഹനാന് അപകടം പറ്റിയത്.

എന്നാൽ ഇപ്പോൾ താരം ഒരു ഇന്റർവ്യൂ വേളയിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആരോടെങ്കിലും ക്രഷ് തോന്നിയിട്ടുണ്ടോ? എന്ന ചോദ്യത്തിന് നടൻ ഷെയ്ൻ നിഗത്തെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് ഹനാൻ പറഞ്ഞത്. അദ്ദേഹം സമ്മതിക്കുകയാണെങ്കിൽ മാര്യേജ് ചെയ്യാമെന്നും ഹനാൻ പറഞ്ഞു.

ഹനാൻ ഇപ്പോൾ ബോഡി ബിൽഡിങ് ആണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത് അതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.ജിന്റോ ബോഡി ക്രാഫ്റ്റ് എന്ന ജിമ്മിലാണ് ഹനാൻ ജോയിൻ ചെയ്തിരിക്കുന്നത്. രണ്ടു മാസമായി ജിമ്മിൽ ചേർന്നതെന്നും താരം പറഞ്ഞിരുന്നു .