മലയാളത്തിന്റെ പ്രിയ നടനാണ് കാളിദാസ് ജയറാം. ബാലതാരമായി അഭിനയരംഗത്തെത്തിയ കാളിദാസൻ എന്ന കൊച്ചു മിടുക്കനെ ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. അച്ഛനായ ജയറാമിന്റെ കൂടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെയാണ് കാളിദാസ് മലയാളികളുടെ മനസ്സിൽ ഇടം നേടിയത് . പിന്നീട് ജയറാമിന്റെ കൂടെ എന്റെ വീട് അപ്പുന്റെയും എന്ന ചിത്രത്തിലും കാളിദാസ് എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറലും ആണ്. (Kalidas Jayaram)
ഇപ്പോൾ താരം പങ്കുവെച്ച് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ലുങ്കി ഉടുത്തുകൊണ്ട് തായ്‌ലൻഡ് കടൽത്തീരത്തു നിൽക്കുന്ന ചിത്രങ്ങളാണ് കാളിദാസ് ജയറാം പങ്കുവെച്ചിരിക്കുന്നത്. അവധി ദിനങ്ങൾ ആഘോഷിക്കാൻ ആണ് കാളിദാസ് തായ്‌ലൻഡിൽ എത്തിയത്.
2016ൽ മീൻ കുഴമ്പും മൺപാനയും എന്ന തമിഴ് ചിത്രത്തിലൂടെയാണ് കാളിദാസ് നായകകഥാപാത്രമായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് എബ്രിഡ് ഷൈന്റെ സംവിധാനത്തിൽ ഇറങ്ങിയ ക്യാമ്പസ് ചിത്രം പൂമരം എന്ന സിനിമയിലും പ്രധാന വേഷത്തിൽ കാളിദാസ് എത്തിയിരുന്നു.മിസ്റ്റർ ആൻഡ് മിസ് റൗഡി, അർജന്റീന ഫാൻസ് കാട്ടൂർ കടവ്, പുത്തൻ പുതു കാലൈ, പാവ കഥൈകൾ എന്നീ ആന്തോളജി ചിത്രങ്ങളിലും കാളിദാസ് ജയറാം മികച്ച വേഷത്തിൽ എത്തിയിരുന്നു.
https://youtu.be/vgb1l1o75HI