ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഹണി റോസ്. ഇപ്പോൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള സങ്കല്പങ്ങളുമായാണ് താരം എത്തിയിരിക്കുകയാണ്.
തനിക്ക് ഇഷ്ടപ്പെടുന്ന ആളെ ആണ് ഞാൻ വിവാഹം ചെയ്യുക. അതിപ്പോൾ നാട്ടിൻപുറത്തുകാരൻ ആയാലും നഗരത്തിൽ ജീവിക്കുന്ന ആൾ ആയാലും കുഴപ്പമില്ല എന്ന് ഹണി റോസ് പറയുന്നുണ്ട്. മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളുള്ള പാർട്ട്നറെ താൻ ആഗ്രഹിക്കുന്നില്ല എന്നും ഹണി പറഞ്ഞു. വിവാഹം കഴിക്കാൻ പോകുന്ന വ്യക്തി ജെന്യുവിൻ ആയിരിക്കണമെന്നും താൻ ആഗ്രഹിക്കുണ്ടെന്നും ഹണി റോസ് ഒരു ചാനൽ പരിപാടിയിൽ പറഞ്ഞു.
2005 പുറത്തിറങ്ങിയ ബോയി ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത്.ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്,വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, റിങ് മാസ്റ്റർ, ബഡി, സർ സി.പി , മൈ ഗോഡ് തുടങ്ങിയ ചിത്രങ്ങളിൽ പ്രധാനവേഷത്തിൽ താരം എത്തിയിട്ടുണ്ട്. മോഹൻലാൽ നായകനായ ഇട്ടിമാണിയിലും താരം നായിക ആയിരുന്നു.മലയാളത്തിനു പുറമേ അന്യഭാഷാ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജന ശ്രദ്ധ നേടിയ നടിമാരിൽ ഒരാളാണ് ഹണി റോസ്.