തനിക്കായി നിർമ്മിച്ച ക്ഷേത്രത്തെക്കുറിച്ച് മനസ്സുതുറന്ന് ഹണിറോസ്. കഴിഞ്ഞദിവസം ഫ്ലവേഴ്സ് ടിവി യിലെ ഒരു കോടി പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഹണിറോസ്. ആ സമയത്താണ് തന്റെ പേരിൽ തമിഴ്നാട്ടിൽ നിർമ്മിച്ച ക്ഷേത്രത്തെക്കുറിച്ച് ഹണി റോസ് പറഞ്ഞത്.
എനിക്ക് ട്രോൾ കിട്ടാനുള്ള വഴിയാണിത്. തമിഴ്നാട്ടിലേ ഗ്രാമത്തിൽനിന്നുള്ള ഒരു മനുഷ്യനാണ് ഇത്തരത്തിൽ എനിക്കുവേണ്ടി ഒരു ചെറിയ ക്ഷേത്രം അവിടെ പണിതതായി പറഞ്ഞത്.
ഒരു ദിവസം പറഞ്ഞു ഒരു അമ്പലം ഉണ്ടാക്കിയിട്ടുണ്ട്. അവിടുത്തെ പ്രതിഷ്ഠ താനെന്നും പറഞ്ഞു. ഞാൻ അഭിനയിച്ച ബോയ്ഫ്രണ്ട് എന്ന സിനിമ മുതൽ തന്നെ അയാൾ എന്നെ വിളിക്കാറുണ്ട്. എന്റെ എല്ലാ സിനിമകളും അദ്ദേഹം കാണും പാണ്ടി എന്ന് വിളിക്കണം ഇഷ്ടമെന്നും അയാൾ പറഞ്ഞിട്ടുണ്ട്. ഒരു കുഞ്ഞു വാർത്ത വന്നാലും പത്രത്തിൽ എന്തെങ്കിലും വാർത്ത വന്നാലും അദ്ദേഹം വിളിക്കുമെന്നും അമ്മാ ഞാൻ കണ്ടു ഹാപ്പിയായി എന്നൊക്കെ വിളിച്ചു പറയും.
സിനിമ ചെയ്യുന്നവരെ അവർക്ക് ഭയങ്കര സ്നേഹമാണ് ഒരു പ്രത്യേകതരം സ്നേഹമുള്ള വ്യക്തിയാണ് അദ്ദേഹം ഫോണിലൂടെ മാത്രമാണ് സൗഹൃദം നിലനിൽക്കുന്നത്, അതൊരു അനുഗ്രഹമായാണ് കരുതുന്നതെന്നും കൂടാതെ തന്റെ എല്ലാ പിറന്നാളിനും അദ്ദേഹം വിളിക്കുമെന്നും, അവിടെയുള്ള നാട്ടുകാർക്ക് പായസം കൊടുത്തു എന്ന് പറഞ്ഞ് ആശംസകൾ നേരാറുണ്ടെന്നും ഹണി റോസ് പറഞ്ഞു.
2005 ൽ പുറത്തിറങ്ങിയ വിനയൻ ചിത്രം ബോയ്സ് എന്ന സിനിമയിലൂടെയാണ് ഹണിറോസ് അഭിനയരംഗത്തെത്തുന്നത്. പിന്നീട് നിരവധി സിനിമകളിലും താരം തിളങ്ങി നിന്നു. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ ധ്വനി എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകരെ പ്രീതി നേടാൻ താരത്തിനായത് പിന്നീട് അന്യഭാഷാ ചിത്രങ്ങൾ ഉൾപ്പെടെ നിരവധി ചിത്രങ്ങളിലൂടെ തിളങ്ങാൻ താരത്തിനായി. സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ,ജയറാം തുടങ്ങിയ മുൻനിര നായകന്മാരുടെ കൂടെ അഭിനയിക്കാൻ താരത്തിനായി ഇട്ടിമാണി, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, സർ സിപി, റിങ് മാസ്റ്റർ, മൈ ഗോഡ് തുടങ്ങിയ ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ച വെക്കാൻ താരത്തിനായി.
മോഹൻലാൽ നായകനായെത്തുന്ന മോൺസ്റ്റർ ആണ് ഇനി ഹണി റോസിന്റെതായി പുറത്തിറങ്ങാനുള്ള ചിത്രം. .