ടെലിവിഷൻ സീരിയലുകളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് മൃദുല വിജയ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറലും ആണ്. ഇപ്പോൾ താരം പങ്കുവെച്ച ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
താരം തന്നെയാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. നിറവയറിൽ വയറും തലോടി നിൽക്കുന്ന ഫോട്ടോസ് ആണ് മൃദുല പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞ് ആണാണോ പെണ്ണാണോ എന്നാണ് മൃദുല ഫോട്ടോകൾക്ക് ക്യാപ്ഷനായി നൽകിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്.
സീരിയൽ താരം യുവ കൃഷ്ണയാണ് മൃദുലയുടെ ഭർത്താവ്. 2015 മുതലാണ് മൃദുല വിജയ് ശ്രദ്ധേയയാകുന്നത്. കഴിഞ്ഞ വർഷമാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത് ഇരുവരുടെയും പ്രണയവിവാഹമല്ലെന്നും വീട്ടുകാർ ആലോചിച്ചു നടത്തിയതാണെന്ന് ഇരു താരങ്ങളും പറഞ്ഞിരുന്നു. പിന്നീടാണ് വിവാഹവും. ഗർഭിണിയായതിനെ തുടർന്ന് സീരിയൽ നിന്നും വിട്ടു മാറിയ താരം വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഈ അടുത്ത് മൃദുല വിജയ് പങ്കുവെച്ച മെറ്റേർണിറ്റി ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകിയത്.