മനോഹരമായ ഗാനവുമായി മലയാളികളുടെ പ്രിയ നടി കീർത്തി സുരേഷ്

Keerthy Suresh Instagram Viral Song from Vashi Movie:- മനോഹരമായ ഗാനവുമായി മലയാളികളുടെ പ്രിയ നടി കീർത്തി സുരേഷ്. ടോവിനോ തോമസ്, കീർത്തി എന്നിവർ പ്രധാനവേഷത്തിലെത്തിയ വാശി എന്ന ചിത്രത്തിലെ യാതൊന്നും പറയാതെ എന്ന ഗാനമാണ് താരം ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചിരിക്കുകയാണ്. ഗാനമാലപിച്ചതിനുശേഷം ആരാധകരോട് താരം നന്ദിയും പറയുന്നുണ്ട്. വിഷ്ണു രാഘവ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് വാശി. ചിത്രം ഇപ്പോൾ നെറ്റ് ഫ്ലിക്സിലൂടെ റിലീസ് ചെയ്യ്തിട്ടുണ്ട്.

ഈ സിനിമയുടെ സംഗീതസംവിധായകൻ കൈലാസ് മേനോൻ ആണ്, ജ്യോത്സ്നയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. നിരവധി പേരാണ് കീർത്തിയുടെ വീഡിയോയ്ക്ക് കമന്റു കൾ നൽകുന്നത്, ഈചിത്രത്തിലെ ഗായികയും സംഗീത സംവിധായകനും കീർത്തി സുരേഷിന്റെ ഗാനത്തിന് കമന്റുകൾ നൽകിയിട്ടുള്ളത്.

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങിനിന്ന മേനകയുടെ മകളാണ് കീർത്തി, നിർമ്മാതാവായ സുരേഷ് ആണ് കീർത്തിയുടെ അച്ഛൻ. സോഷ്യൽ മീഡിയ വഴി താരം തന്റെ വിശേഷങ്ങൾ പങ്കു വെക്കാറുണ്ട്. നൃത്തം ചെയ്യുന്ന വീഡിയോകളും കീർത്തി സുരേഷ് ഇതിനുമുമ്പും പങ്കുവെച്ചിട്ടുണ്ട്. ബോലാശങ്കർ, ദസറ തുടങ്ങിയ ചിത്രങ്ങളാണ് കീർത്തി സുരേഷിന്റെതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. ഇതിനോടകം തന്നെ കീർത്തി പാടിയ ഗാനം സോഷ്യൽ മീഡിയയിൽ വൈറലാണ്.

 

Leave a Comment