കെ ജി എഫിലെ നായിക, കരിയറിലെ മൂന്നാമത്തെ ചിത്രത്തിന് റെക്കോർഡ് പ്രതിഫലം വാങ്ങി ശ്രീനിധി – KGF Actress Srinidhi Shetty

KGF Actress Srinidhi Shetty:- കെ ജി എഫിലെ നായിക, കരിയറിലെ മൂന്നാമത്തെ ചിത്രത്തിന് റെക്കോർഡ് പ്രതിഫലം വാങ്ങി ശ്രീനിധി

കെജി എഫ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് ശ്രീനിധി ഷെട്ടി . കരിയറിലെ മൂന്നാമത്തെ സിനിമ ചെയ്യാൻ ഒരുങ്ങുമ്പോൾ മുൻ വാങ്ങിയവരുടെ സിനിമകളിലെക്കാൾ ഇരട്ടി തുകയാണ് പുതിയ ചിത്രത്തിനായി താരം വാങ്ങുന്നത്.

യഷ് നായകനായ കെ ജി എഫ് ആയിരുന്നു ശ്രീ നിധിയുടെ ആദ്യ സിനിമ. ചിത്രത്തിൽ അഭിനയിക്കുമ്പോൾ തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് അഭിനയിച്ച ചിത്രം എന്ന് ശ്രീനിധി ഒരിക്കൽ പോലും വിചാരിച്ചു കാണില്ല, എന്നാലിപ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയെന്ന നിലയിലേക്ക് താരം ഉയർന്നിരിക്കുകയാണ്.

ചിയാൻ വിക്രം നായകനായ കോബ്രയാണ് ശ്രീനിധിയുടെ കരിയറിലെ തന്നെ മൂന്നാമത്തെ ചിത്രം. ഈ ചിത്രത്തിന് ഏകദേശം ഏഴ് കോടിയോളം രൂപയാണ് പ്രതിഫലമായി താരത്തിന് ലഭിക്കുന്നത്. കെജിഎഫ് ചാപ്റ്റർ ടു വിൽ അഭിനയിക്കാൻ ശ്രീനിധിക്ക് ലഭിച്ച തുക മൂന്നു കോടിയോളം ആയിരുന്നു. എന്നാൽ ഇപ്പോൾ മൂന്നാമത്തെ ചിത്രം എത്തുമ്പോൾ താരം പ്രതിഫലവും ഇരട്ടിയാക്കി.

നിലവിൽ നയൻതാരയാണ് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക. 7 കോടിയാണ് നയൻസിന് ഒരു ചിത്രത്തിൽ നിന്ന് വാങ്ങുന്നത് . പിന്നെ സാമന്തയും പൂജ ഹെഗ്ടെയുമാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം.

Leave a Comment