കൃഷ്ണയെ അനിയത്തി പ്രാവിലേക്ക് പരിഗണിച്ചിട്ടില്ല സംവിധായകൻ ഫാസിൽ

നടൻ കൃഷ്ണയുടെ വാക്കുകൾ നിഷേധിച്ച് സംവിധായകൻ ഫാസിൽ, അനിയത്തിപ്രാവ് താൻ ചെയ്യേണ്ട സിനിമയായിരുന്നു എന്ന കൃഷ്ണയുടെ പരാമർശം നിഷേധിച്ചാണ് അനിയത്തി പ്രാവിന്റെ സംവിധായകൻ ഫാസിൽ തന്നെ ഇപ്പോൾ എത്തിയിരിക്കുന്നത്.

അനിയത്തി പ്രാവിലേക്കല്ല ഹരികൃഷ്ണൻസിലേക്ക് ആണ് കൃഷ്ണയെ പരിഗണിക്കാൻ ആലോചിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. കുഞ്ചാക്കോ ബോബൻ ചെയ്ത വേഷം ചാക്കോച്ചന് ഡേറ്റ് ഇല്ലെങ്കിൽ കൃഷ്ണയെ കൊണ്ട് ചെയ്യിക്കാം എന്നായിരുന്നു തീരുമാനിച്ചിരുന്നത് എന്നും. പക്ഷെ ചാക്കോച്ചൻ അത് ചെയ്യാം എന്ന് പറഞ്ഞതോടെ പിന്നെ ആ വേഷത്തിലേക്ക് മറ്റ് ആരെയും ചിന്തിച്ചില്ല.കൃഷ്ണ എന്റെ കുടുംബസുഹൃത്തും കൂടിയാണ് മനോരമ ന്യൂസ് ഡോട്ട് കോമിനോട് ഫാസിൽ പറഞ്ഞു.

അനിയത്തിപ്രാവ് സിനിമയുടെ കഥ പൂർത്തിയായശേഷം ആളെ തേടി നടക്കുകയായിരുന്നു ആ സമയത്താണ് ഞാൻ വീട് വച്ചത്,ആ സമയത്ത് വീട് കാണാൻ അച്ഛനും അമ്മയ്ക്കും ഒപ്പം കുഞ്ചാക്കോ ബോബനും എത്തിയിരുന്നു.

അന്നെടുത്ത ഒരു ഫോട്ടോ കണ്ടപ്പോൾ എന്റെ ഭാര്യയാണ് ചാക്കോച്ചനെ അനിയത്തിപ്രാവിലേക്ക് പരിഗണിച്ചാൽ ചോദിച്ചത് ചിത്രം കണ്ടപ്പോൾ എനിക്ക് ഇഷ്ടമായി പിന്നെ ഞാൻ ചാക്കോച്ചന്റെ അച്ഛനോടും അമ്മയോടും സംസാരിച്ചു അങ്ങനെയാണ് അദ്ദേഹം
സിനിമയിൽ എത്തുന്നത്. അല്ലാതെ മറ്റാരെയും പരിഗണിച്ചിട്ടില്ല എന്നാണ് ഫാസിൽ പറഞ്ഞത്.

Leave a Comment