Actress Souparnika Latest Photoshoot:- ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് സൗപർണിക സുഭാഷ്.17വർഷമായി അഭിനയ രംഗത്തുള്ള സൗപർണിക ഇതുവരെ 85 ഓളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
10 ക്ലാസ്സിൽ പഠിക്കുമ്പോൾ അവൻ ചാണ്ടിയുടെ മകൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സൗപർണിക സിനിമയിലേക്ക് എത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറലും ആണ്. ഒരു ദേവിയെ പോലെ അണിഞ്ഞൊരുങ്ങി വിവിധ പോസുകളിൽ നിൽക്കുന്ന സൗപർണികയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. പിങ്ക് കളർ സാരി സുന്ദരിയായാണ് താരം എത്തിയത്.
ഇതാര് കാവിലെ ഭഗവതിയോ? തുടങ്ങിയ കമെന്റുകളും താരത്തിന്റെ ചിത്രങ്ങൾക്ക് ആരാധകർ നൽകുന്നത്. മോഹൻലാൽ നായകനായ തന്മാത്ര എന്ന ചിത്രത്തിലും താരം മികച്ച അഭിനയം താരം കാഴ്ച വച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിച്ച ശേഷമാണ് താരത്തിന് സീരിയലുകളിൽ കൂടുതൽ അവസരം ലഭിക്കുന്നത് . പൊന്നൂഞ്ഞാൽ ആയിരുന്നു ആദ്യ സീരിയൽ.2013 ൽ കോഴിക്കോട് സ്വദേശി സുഭാഷ് ബാലകൃഷ്ണനുമായി ആയിരുന്നു താരത്തിന്റെ വിവാഹം.
എന്തായാലും താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു നിരവധിപേരാണ് സൗപർണികയുടെ ചിത്രങ്ങൾക്ക് കമെന്റുകൾ നൽകുന്നത്.