പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം പൃഥ്വിരാജിനെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോൾഡ്. ഈ ചിത്രത്തെക്കുറിച്ച് നിർമ്മാതാവ് കൂടിയായ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഇതൊരു കംപ്ലീറ്റ് അൽഫോൺസ് പുത്രൻ ചിത്രമാണെന്നും, ഈ ചിത്രത്തിൽ അദ്ദേഹം ഇടപെടാത്ത ഒരു മേഖലയില്ല എന്നും ലിസ്റ്റിൻ പറയുന്നുണ്ട്. ചെറിയ വേഷങ്ങളിൽ പോലും പ്രഗൽഭരായ താരങ്ങളാണ് വേഷമിട്ടിട്ടുള്ളതെന്നും ഇതൊരു ഒരു മിനി ട്വന്റി ട്വന്റി ചിത്രമാണെന്നും ലിസ്റ്റിൻ പറയുന്നുണ്ട്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലിസ്റ്റിൻ ഇക്കാര്യം പറഞ്ഞത്.
ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും പൃഥ്വിരാജും പ്രധാനവേഷത്തിൽ എത്തുന്ന ഗോൾഡ് എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്. ചിത്രം ഓണം റിലീസ് ആയിട്ട് ആയിരിക്കും പ്രേക്ഷകരുടെ മുന്നിലെത്തുക.ഈ ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററും,ടീസറും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്.ഡെയ്ഞ്ചർ ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
മല്ലിക സുകുമാരൻ, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, അബു സലിം, സുരേഷ് കൃഷ്ണ, ദീപ്തി സതി, വിനയ് ഫോർട്ട്, റോഷൻ മാത്യു തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ ഈ സ്റ്റീഫൻ, സുപ്രിയ മേനോൻ നിർമിക്കുന്ന ചിത്രം നിർമ്മിക്കുന്നത്.
Be First to Comment