മലയാളികൾ ഓർക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പ്രിയ നടിമാരാണ് ശോഭന, രമ്യ കൃഷ്ണൻ,ഖുശ്ബു,ലിസി,സുഹാസിനി, രേവതി തുടങ്ങിയവർ. എന്നാൽ ഇപ്പോൾ ഈ നായികന്മാരെല്ലാം ഒത്തുചേർന്നുള്ള ചിത്രങ്ങളാണ് പ്രിയതാരം ലിസി ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.
മലയാളത്തിലെ പഴയകാല താരങ്ങളുടെ സെൽഫി ആണ് ഇപ്പോൾ വൈറലാകുന്നത്. ശോഭനയാണ് സെൽഫി എടുക്കുന്നത്. ” ആത്മാർത്ഥ സുഹൃത്തുക്കൾ ഒരിക്കലും വേർപിരിയില്ല, അകലെ ആയിരിക്കാം പക്ഷേ ഒരിക്കലും ഹൃദയത്തിൽ നിന്ന് അകലില്ല” എന്ന തലക്കെട്ടോടെ കൂടിയാണ് ലിസി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
എൺപതുകളിൽ തെന്നിന്ത്യൻ സിനിമയുടെ സ്പന്ദനമായിരുന്ന ഈ താരങ്ങൾ സമയം കിട്ടുമ്പോൾ ഒക്കെ ഒന്നിച്ചു കൂടാറുണ്ട്. 2009ലാണ് സുഹാസിനിയും മണിരത്നവും ലിസിയും ചേർന്ന് ഇത്തരം ഒരു റീയൂണിയൻ ആരംഭിക്കുന്നത്. എയ്റ്റീസ് എന്നാണ് ക്ലബ്ബ് ഈ കൂട്ടായ്മയുടെ പേര്. തെലുങ്ക്,കന്നഡ, മലയാളം സിനിമകളിലെ പ്രമുഖ താര നിര ഈ കൂട്ടായ്മയുടെ ഭാഗമാണ്.
അടുത്തിടെ ഭൂതകാലം സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാർഡ് രേവതി സ്വന്തമാക്കിയിരുന്നു ഇതിന്റെ സന്തോഷം ആഘോഷിക്കുവാൻ ആയും എൺപതുകളിലെ നായകന്മാർ ഒത്തുചേർന്നിരുന്നു.
Be First to Comment