M G Sreekumar and his wife:- പതിറ്റാണ്ടുകളായി മലയാളികളെ പാട്ടിന്റെ വിസ്മയ ലോകത്തേക്ക് എത്തിച്ച കലാപ്രതിഭ യാണ് എം.ജി ശ്രീകുമാർ. സ്വതസിദ്ധമായ ഗാന ആലാപനശൈലി കൊണ്ട് തന്നെ ആരാധകർ നെഞ്ചിലേറ്റിയ കലാകാരനാണ് മലബാർ ഗോപാലൻ ശ്രീകുമാർ എന്ന മലയാളികളുടെ പ്രിയപ്പെട്ട എംജി ശ്രീകുമാർ. മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമ ലോകത്ത് അതുല്യ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് എംജി. ഇന്നും സംഗീതലോകത്ത് നിറസാന്നിധ്യമായ താരം സാമൂഹ്യ മാധ്യമങ്ങളിലും ഏറെ സജീവമാണ്.
എംജി ശ്രീകുമാറിനെയും ഭാര്യ ലേഖ ശ്രീകുമാറിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും തിടുക്കമാണ്. മലയാളി സംഗീത ആസ്വാദകരുടെ ഓർമ്മകൾ ഇരുപത് വർഷത്തോളം പിന്നോട്ട് നയിച്ചുകൊണ്ട് വിദ്യാസാഗറിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ഇന്ദ്രപ്രസ്ഥം എന്ന സിനിമയിലെ എവർഗ്രീൻ സോങ് ആയ “തങ്കത്തിങ്കൾ കിളിയായ് കുറുകാം ” എന്ന ഗാനവുമായി വീണ്ടും എത്തിയിരിക്കുകയാണ് എംജി ശ്രീകുമാർ. എംജി ശ്രീകുമാറിന്റെ ഭാര്യയായ ലേഖയും ഈ വീഡിയോയിൽ ഉണ്ട്.
എംജി ശ്രീകുമാർ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ വഴി ഈ ഗാനം പങ്കുവെച്ചത് പഴയ പ്രൗഡിയോടുകൂടി ആലപിച്ച ഗായകനിൽ നിന്ന് തന്നെ ഈ ഗാനം വീണ്ടും കേൾക്കാൻ ആയതിന്റെ സന്തോഷവും ആരാധകർക്കുണ്ട്. ഇതിനോടകം തന്നെ എം. ജിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി എന്ന് തന്നെ പറയാം.
Be First to Comment