മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യറിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അനുദിനം ചെറുപ്പം ആകുന്ന പ്രായത്തെ വെറും അക്കങ്ങൾ ആക്കിമാറ്റുന്ന നടി എന്നാണ് മഞ്ജുവിനെ ആരാധകർ ഇപ്പോൾ വിശേഷിപ്പിക്കുന്നത്.
എല്ലാതരം വസ്ത്രങ്ങളും മഞ്ജുവിന് ഇണങ്ങും എന്നാണ് മറ്റൊരു പ്രത്യേകത. കഴിഞ്ഞദിവസം ഒരു വേദിയിൽ അതിഥിയായി എത്തിയ പോലുള്ള മഞ്ജുവിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ക്യാൻസർ ബോധവത്കരണ ക്യാമ്പയിൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം.
1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്ക് മഞ്ജുവാര്യർ എത്തിയത്. പിന്നീട് ദിലീപ് നായകനായ സല്ലാപം എന്ന ചിത്രത്തിലൂടെയാണ് നായികയായി മഞ്ജുവാര്യർ എത്തിയത്. പിന്നീട് മഞ്ജുവിന്റെ കാലമായിരുന്നു ഒരു പിടി മികച്ച സിനിമകളാണ് പിന്നീട് മഞ്ജുവാര്യർ നമുക്കായി സമ്മാനിച്ചത്.
മൂന്നു വർഷത്തെ കാലയളവിൽ ഏകദേശം ഇരുപതോളം ചിത്രങ്ങളിൽ ആണ് മഞ്ജു വാര്യർ നായികയായെത്തിയത്. പിന്നീട് വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടു മാറിയ താരം 16 വർഷങ്ങൾക്ക് ശേഷം ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയത് പിന്നീട് ഉദാഹരണം സുജാത,ഒടിയൻ, മരയ്ക്കാർ അറബിക്കടലിലെ സിംഹം, ചതുർമുഖം, ജാക്ക് എൻ ജിൽ, ദി പ്രീസ്റ്റ്, പ്രതി പൂവൻകോഴി തുടങ്ങിയ ചിത്രങ്ങളിലൂടെ മഞ്ജുവാര്യർ മനസ്സുകളെ കീഴടക്കി.
https://youtu.be/W3SVTk_I0KY