വസ്ത്രശാലയിലെ ജീവനക്കാർക്ക് ഒപ്പം നിലത്തിരുന്ന് മമ്മൂട്ടി

സിംപ്ലിസിറ്റി തന്നെയാണ് മമ്മൂട്ടിയെ മറ്റുള്ള താരങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അത്തരത്തിൽ ഒരു കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹരിപ്പാട് പുതിയതായി ആരംഭിച്ച വസ്ത്രശാലയിലെ ജീവനക്കാർക്കൊപ്പം നിലത്തിരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഹരിപ്പാട് ഉദ്ഘാടനത്തിനെത്തിയ താരത്തെ കാണാനായി നിരവധി പേരാണ് അവിടെ തടിച്ചു കൂടിയിരുന്നത്. നമ്മൾ ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ആക്കി നിർത്തിയിരിക്കുകയാണ് എത്രയും വേഗം ഈ പരിപാടി തീർത്തു പോയാലേ അത്യാവശ്യക്കാർക്ക് പോകാൻ കഴിയൂ.നമ്മൾ സന്തോഷിക്കുകയാണ് പക്ഷേ അവർക്ക് ഒരുപാട് അത്യാവശ്യം കാണും ഈ പരിപാടി നടത്തി വേഗം പോകും. എന്നാണ് അവിടെ കൂടിയിരുന്ന ജനങ്ങളോട് താരം പറഞ്ഞത്.

ഉദ്ഘാടനത്തിനുശേഷം ടെക്സ്റ്റൈൽസ് ജീവനക്കാർക്കൊപ്പം ചിത്രങ്ങളെടുക്കാൻ ആണ് മമ്മൂട്ടിയെത്തിയത് ഇതിനായി താരത്തിന് ഒരു കസേര ഒരുക്കിയിരുന്നു എങ്കിലും അത് മാറ്റിയിട്ട് വസ്ത്രശാലയിലെ മറ്റു ജീവനക്കാർക്കൊപ്പം നിലത്തിരുന്നു കൊണ്ടാണ് മമ്മൂട്ടി ചിത്രങ്ങൾക്ക് പോസ് ചെയ്തത്. ഇതിനോടകംതന്നെ താരത്തിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി ആരാധകരാണ് വീഡിയോക്ക് കമന്റുകളുമായി എത്തുന്നത്.(mammootty trending photo with sales girls)

Leave a Comment