നിരവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് മഞ്ജു പിള്ള. സത്യവും മിഥ്യയും എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് മഞ്ജുപിള്ള തന്റെ കരിയർ ആരംഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെറൈറ്റി ചിത്രങ്ങളുമായി മഞ്ജു പിള്ള എത്താറുണ്ട്. ഇപ്പോൾ മകൾ ദയക്കൊപ്പം മഞ്ജു പിള്ള പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ലൈക്ക് മദർ, ലൈക്ക് ഡോട്ടർ എന്ന ക്യാപ്ഷനോടുകൂടിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി താരങ്ങളാണ് അമ്മയുടെയും മകളുടെയും ചിത്രങ്ങൾക്ക് ലൈക്കും കമന്റുകളുമായി എത്തുന്നത്. റിമി ടോമി, സയനോര ഫിലിപ്പ്, ബീന ആന്റണി, വീണ നായർ, സരയൂ തുടങ്ങിയ താരങ്ങൾ ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട് .
ഇരട്ടക്കുട്ടികളുടെ അച്ഛൻ, നാലു പെണ്ണുങ്ങൾ, രമണൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം മഞ്ജു പിള്ള അവതരിപ്പിച്ചിട്ടുണ്ട്. ഈയടുത്ത് ഇറങ്ങിയ ഹോം എന്ന ചിത്രത്തിൽ കുട്ടിയമ്മ എന്ന കഥാപാത്രമായി മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത്. ഇതുകൂടാതെ ഒരു ചിരി ബംബർ ചിരി എന്ന പരിപാടിയിൽ ജഡ്ജ് ആയും മഞ്ജു പിള്ള എത്തുന്നുണ്ട്. തട്ടീം മുട്ടീം എന്ന പരമ്പരയിൽ ശ്രദ്ധേയമായ ഒരു വേഷത്തിൽ മഞ്ജു പിള്ള എത്തിയിരുന്നു. നിരവധി ആരാധകരും ഈ പരമ്പരക്ക് ഉണ്ട്.