ജാനി കുട്ടിയെ ഓർമ്മയില്ലേ? വൈറലായി നിരഞ്ജനയുടെ പുതിയ ലുക്ക്

Manjurukum Kaalam Fame Niranjana Latest Photoshoot :- മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ ജാനി കുട്ടിയായി മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് ബേബി നിരഞ്ജന. ആ ഒരൊറ്റ സീരിയലിലൂടെ തന്നെ മലയാളികളുടെ മാനസപുത്രി ആയി മാറാൻ നിരഞ്ജനക്കായി.

ഗോവിന്ദൻകുട്ടി എന്ന വ്യക്തിയുടെ കുടുംബത്തിലേക്ക് ദത്തടുക്കപ്പെടുന്ന ജാനി കുട്ടിയുടെ ദുരനുഭവങ്ങളും അതിൽനിന്നെല്ലാം പോരാടി ജീവിതത്തിൽ വിജയം കൈവരിച്ച പെൺകുട്ടിയുടെ കഥയാണ് മഞ്ഞുരുകും കാലത്തിൽ പറയുന്നത്.

കുട്ടിയുടെ ഓരോ വളർച്ചയിലും 6 കഥാപാത്രങ്ങൾ ജാനിക്കുട്ടി ആയെങ്കിലും, നിരഞ്ജന ആണ് ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്. മഞ്ഞുരുകും കാലത്തിലെ മികച്ച അഭിനയത്തെ പരിഗണിച്ച് നിരഞ്ജനക്കി സിനിമകളിലും മറ്റും പരമ്പരകളിലും അവസരം ലഭിച്ചിരുന്നു.

ഇപ്പോൾ താരം പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ചെറിയൊരു ഡാൻസും നിരഞ്ജന വീഡിയോയിൽ ചെയ്യുന്നുണ്ട്. നിരഞ്ജന ഇപ്പോൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അധ്യാപക ദമ്പതികളായ പ്രേമിയുടെയും മോനിഷയുടെ ഏകമകളാണ് നിരഞ്ജന. നിരഞ്ജന വളർന്ന് വലിയ കുട്ടിയായി എങ്കിലും പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴും ആ അവൾ കുഞ്ഞു കുട്ടിയാണ് ദയനീയ ഭാവത്തോടെ കൂടിയ മുഖവും പാവം തോന്നിപ്പിക്കുന്ന കണ്ണുകളും ആയിരുന്നു നിരഞ്ജനയുടെത്. പുതിയ ലുക്ക് കൊള്ളാം എന്നും, നിരഞ്ജനയുടെ മുടിയെക്കുറിച്ചും എല്ലാം നിരവധി ആരാധകർ കമന്റുകൾ നൽകുന്നുണ്ട്.