Mridula Vijay’s Maternity Photoshoot:- ടെലിവിഷൻ സീരിയലുകളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് മൃദുല വിജയ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറലും ആണ്. ഇപ്പോൾ താരം പങ്കുവെച്ച മെറ്റേർണിറ്റി ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
താരം തന്നെയാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. “ഞങ്ങളുടെ ചെറിയ അത്ഭുതം ” എന്ന കുറിപ്പോടുകൂടിയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ വീഡിയോയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് താൻ ഇപ്പോ എട്ടാം മാസത്തിലേക്ക് കടന്നിരിക്കുന്നു എന്നും തനിക്ക് യാതൊരുവിധ പ്രശ്നങ്ങളും ഇല്ല എന്നും എല്ലാവരുടെയും പ്രാർത്ഥനകൾ കൊണ്ട് സുഖമായിരിക്കുന്നു എന്നും താരം പറയുന്നുണ്ട്. ഈ നിമിഷങ്ങൾ കുറച്ചു കഴിയുമ്പോൾ നമ്മൾ വല്ലാതെ മിസ്സ് ചെയ്യും എന്നും അതുകൊണ്ട് ഇപ്പോഴുള്ള സന്തോഷ മുഹൂർത്തങ്ങളെ ഫോട്ടോയും വീഡിയോയും സൂക്ഷിക്കുകയാണ് എന്നും താരം പറയുന്നുണ്ട്. അതിനുവേണ്ടിയാണ് ഇങ്ങനെ ഒരു ഫോട്ടോ ഷൂട്ട് ഒരുക്കിയിരിക്കുന്നത്.
വലിയ ആഡംബരം ഇല്ലാത്ത വെള്ളനിറത്തിലുള്ള വസ്ത്രത്തിലാണ് ഫോട്ടോ ഷൂട്ട് നടത്തിയത്, സിമ്പിൾ മേക്കപ്പിലും ലുക്കിലും ആണ് താരം എത്തിയത്. ആദി ശക്തി പ്രൈവറ്റ് റിസോർട്ടിൽ നിന്ന് എടുത്ത ചിത്രങ്ങളും ബീച്ചിൽ വച്ച് എടുത്ത ചിത്രങ്ങളും ആണ് താരം പങ്കുവെച്ചിരിക്കുന്നത്. മേക്കപ്പ് ജിജോയും ഫോട്ടോയെടുത്തിരിക്കുന്നത് രേഷ്മയും ആണ്. സീരിയൽ താരം യുവ കൃഷ്ണയാണ് മൃദുലയുടെ ഭർത്താവ്
https://youtube.com/shorts/l6S-utMVaPA?feature=share