Meera Jasmine New Look :- മീരാ ജാസ്മിന്റെ പുത്തൻ ലുക്കിലുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നാൽപ്പതു വയസ്സുകാരിയായ മീര, 17 ന്റെ തിളക്കത്തിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വർക്ക്ഔട്ടിന് വേറെ പ്രാധാന്യം കൊടുക്കുന്ന താരമാണ് മീര ജാസ്മിൻ. മിറർ സെൽഫി ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.ദുബായിൽ സ്ഥിര താമസക്കാരിയായ താരം,ഫിറ്റ്‌നെസ്സിനും അതീവ ശ്രദ്ധ കൊടുക്കുന്നുണ്ട്.

മലയാളത്തിൽ ഒരുകാലത്ത് തിളങ്ങി നിന്ന താരസുന്ദരി ആയിരുന്നു മീരാ ജാസ്മിൻ. 2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മീര അഭിനയത്തിലേക്ക് വീണ്ടും ശ്രദ്ധേയമായത്. കസ്തൂരി മാൻ, സ്വപ്നക്കൂട്, പാഠം ഒന്ന് ഒരു വിലാപം തുടങ്ങിയ നിരവധി സിനിമകളിലൂടെയും താരം ആരാധകരുടെ ഇഷ്ടം നേടി. അന്യഭാഷാ ചിത്രങ്ങളിലും ഒരുപിടി നല്ല സിനിമകൾ മീരാജാസ്മിൻ നമുക്ക് നൽകിയിട്ടുണ്ട്. വിവാഹശേഷം അഭിനയിക്കുന്ന വിട്ട് മാറിയ താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരവ് നടത്തുകയാണ്.

ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ മകളാണ് മീരയുടെതായി അടുത്ത് റിലീസ് ചെയ്ത പുതിയ ചിത്രം. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളാണ് മീരാ ജാസ്മിൻ തേടിഎത്തിയിരിക്കുന്നത്.
