സഹ താരങ്ങൾക്കൊപ്പം നൃത്ത ചുവടുകളുമായി മോഹൻലാൽ. അമ്മ താരസംഘടന അമ്മ മഴവിൽ മനോരമ ചാനലും ഒത്തുചേർന്ന് നടത്തുന്ന പരിപാടിയുടെ റിഹേഴ്സലിനിടെ മറ്റുതാരങ്ങൾക്കൊപ്പം മോഹൻലാൽ ഡാൻസ് ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമ്മ താരസംഘടനയുടെ വൈസ് പ്രസിഡന്റും, അഭിനേത്രി കൂടിയായ ശ്വേതാ മേനോനാണ് ഈ വീഡിയോ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്.(Mohanlal)
ഹളോ ലാലണ്ണ കൊട്ടണ്ണ എന്നാ മഞ്ജു പിള്ളയുടെ ഡയലോഗിലൂടെയാണ് മോഹൻലാൽ ഡാൻസ് ആരംഭിക്കുന്നത്. ശ്വേതാ മേനോൻ, സ്വാസിക വിജയ്, രചന, പാരീസ് ലക്ഷ്മി, പൊന്നമ്മ ബാബു, പ്രിയങ്ക, സുധീർ കരമന, ബീന ആന്റണി, ദേവി ചന്ദന, ബാബുരാജ്, റംസാൻ, ദിനേഷ് പ്രഭാകർ, സുരഭി ലക്ഷ്മി, കൈലാഷ് തുടങ്ങിയവരും ലാലേട്ടനോടൊപ്പം നൃത്തം ചെയ്യുന്നുണ്ട്.
ഈയടുത്ത് പുറത്തിറങ്ങിയ നസ്രിയ നാനി ചിത്രം അണ്ടെ സുന്ദരാനികി ചിത്രത്തിലെ ട്രെൻഡിങ് ഗാനത്തിന് ആണ് താരങ്ങൾ ചുവടുകൾ വെച്ചിരിക്കുന്നത്. പാർവതി ആർ കൃഷ്ണ വീഡിയോ പകർത്തിയിരിക്കുന്നത്, ഈ വീഡിയോയുടെ എഡിറ്റിങ്ങും പാർവതി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഇതിനോടകംതന്നെ സൂപ്പർ താരങ്ങളുടെ സൂപ്പർ പെർഫോർമൻസ് സോഷ്യൽ മീഡിയയിൽ വൈറലായി എന്ന് തന്നെ പറയാം. നിരവധി പേരാണ് ഈ വീഡിയോ കമന്റുകൾമായി എത്തുന്നത്.