2022ലെ കണക്ക് പ്രകാരം, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് മോഹൻലാൽ, തൊട്ടു താഴെ മമ്മൂട്ടി – Highest Salary in Malayalam Film Industry

Highest Salary in Malayalam Film Industry:- മലയാളത്തിലെ സൂപ്പർതാരങ്ങൾ വാങ്ങുന്ന പ്രതിഫലം എത്രയാണെന്നറിയാമോ, എങ്കിൽ നോക്കൂ. ടൈംസ് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം 2022ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മലയാളത്തിലെ മെഗാ സ്റ്റാറുകൾ ഇവരൊക്കെയാണ്.

പതിറ്റാണ്ടുകളായി മലയാള സിനിമയുടെ അരങ്ങുവാഴുന്ന മോഹൻലാൽ ആണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ. 2022ൽ അദ്ദേഹം ഒരു ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം എട്ടു മുതൽ 17 കോടി രൂപ വരെയാണ്, മമ്മൂട്ടിയുടെ കണക്കെടുത്തു നോക്കുകയാണെങ്കിൽ 4 മുതൽ പത്തു കോടി വരെയാണ് മമ്മൂട്ടിയുടെ പ്രതിഫലം. പ്രതിഫലം വാങ്ങാതെയും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട് കയ്യൊപ്പ് എന്ന സിനിമയിൽ താരം പ്രതിഫലം വാങ്ങിയിട്ടില്ല.

യുവതാരങ്ങളിൽ ശ്രദ്ധേയനായ ദുൽഖർ സൽമാൻ 3 കോടി മുതൽ എട്ടു കോടി വരെയാണ് ഒരു സിനിമയ്ക്ക് പ്രതിഫലം വാങ്ങുന്നത്. പൃഥ്വിരാജ് മൂന്ന് കോടി മുതൽ ഏഴ് കോടി രൂപ വരെയാണ് പ്രതിഫലം വാങ്ങുന്നത്. അദ്ദേഹത്തിന്റെതായി അടുത്തിറങ്ങിയ എല്ലാ ചിത്രങ്ങളും വിജയം കൈവരിച്ചിരിക്കുന്നു. അന്യഭാഷാ ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ താരമാണ് ഫഹദ് ഫാസിൽ ഏകദേശം 3.5കോടി മുതൽ ആറ് കോടി രൂപ വരെയാണ് താരം നിലവിൽ വാങ്ങുന്ന പ്രതിഫലം എന്നാണ് റിപ്പോർട്ട് പറയുന്നത്. ഇവരൊക്കെയാണ് മലയാളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായകന്മാർ.