ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തി എന്ന വിവരം പങ്കുവെച്ച് പ്രിയ താരങ്ങൾ.ടെലിവിഷൻ സീരിയലുകളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് മൃദുല വിജയും, യുവ കൃഷ്ണയും ഞങ്ങൾക്ക് മകൾ പിറന്നുവെന്ന സന്തോഷം പങ്കു വെച്ചു കൊണ്ടാണ് യുവ കൃഷ്ണ ഇപ്പോൾ എത്തിയിരിക്കുന്നത്.
കുഞ്ഞിന്റെ കൈയുടെ ചിത്രം പങ്കുവെച്ചാണ് വിവരം സോഷ്യൽ മീഡിയ വഴി താരങ്ങൾ അറിയിച്ചത്. എല്ലാവരുടെയും പ്രാർത്ഥനക്ക് അദ്ദേഹം നന്ദി പറയുന്നുണ്ട്. നിരവധി പേരാണ് ഈ സന്തോഷ നിമിഷത്തിന് ആശംസകൾ അറിയിച്ചിട്ടുള്ളത്. ഏറെനാൾ ആരാധകർ കാത്തിരുന്ന വാർത്തക്കാണ് വിരാമമായത്. ഈ പോസ്റ്റിൽ നിരവധിപേരാണ് കമന്റുകൾ നൽകുന്നത്.
2015 മുതലാണ് മൃദുല വിജയ് ശ്രദ്ധേയയാകുന്നത്. കഴിഞ്ഞ വർഷമാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത് ഇരുവരുടെയും പ്രണയവിവാഹമല്ലെന്നും വീട്ടുകാർ ആലോചിച്ചു നടത്തിയതാണെന്ന് ഇരു താരങ്ങളും പറഞ്ഞിരുന്നു. പിന്നീടാണ് വിവാഹവും.
ഗർഭിണിയായതിനെ തുടർന്ന് സീരിയൽ നിന്നും വിട്ടു മാറിയ താരം വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഈ അടുത്ത് മൃദുല വിജയ് പങ്കുവെച്ച മെറ്റേർണിറ്റി ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകിയത്. (Mridula Vijay)
Be First to Comment