മലയാളത്തിന്റെ അക്ഷരപുണ്യം എംടി ക്ക് പിറന്നാൾ ആശംസകളുമായി പ്രിയ താരം മോഹൻലാൽ

ലാളിത്യം മുഖമുദ്രയാക്കിയ സാഹിത്യ കുലപതിക്ക് പിറന്നാൾ. സാഹിത്യ ലോകത്തിനും ചലച്ചിത്ര ലോകത്തിനും തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച മലയാളത്തിന്റെ സ്വന്തം എംടി വാസുദേവൻ നായർക്ക് ജന്മദിനാശംസകളുമായി മലയാളികളുടെ പ്രിയനടൻ മോഹൻലാൽ.

” മലയാളത്തിന്റെ അക്ഷരപുണ്യം, ആത്മബന്ധങ്ങളുടെ തീവ്രത കാച്ചിക്കുറുക്കിയ വരികളിലൂടെ ജനഹൃദയങ്ങളിലെത്തിച്ച അതുല്യപ്രതിഭ, എം. ടി സാറിന് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ “എന്ന കുറിപ്പോടു കൂടെയാണ്, എംടിയുടെ കൂടെ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്.
എം ടിയുടെ നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ഓളവും തീരവും എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് എം. ടിയുടെ പിറന്നാൾ ആഘോഷം ഗംഭീരം ആക്കിയത്.

എം ടി വാസുദേവൻ നായർ രചിച്ച്, പി എൻ മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് ഈ ചിത്രം. ഓളവും തീരത്തിലെ പ്രണയതാക്കളായ ബാപ്പുട്ടിയെയും നസീബയെയും അനശ്വരമാക്കിയത് മധുവും ഉഷാ നന്ദിനി യുമാണ്. വീണ്ടും പ്രിയദർശന്റെ സംവിധാനത്തിൽ ഈ ചിത്രം വീണ്ടുമെത്തുമ്പോൾ ബാപ്പുട്ടിയായി മോഹൻലാലും, നബീസയായി ദുർഗ കൃഷ്ണയും എത്തുന്നു. ഹരീഷ് പേരടി, മാമുക്കോയ എന്നിവർ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എം ടി വാസുദേവൻനായരുടെ 10 ചെറുകഥകളെ അധീകരിച്ച് ഒരുങ്ങുന്ന 10 സിനിമകളിലൊന്നാണ് ഓളവും തീരവും. നെറ്റിഫ്ലിക്സിലൂടെ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.