Namitha Pramod Latest Photoshoot:- മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് നമിതപ്രമോദ്. വളരെപ്പെട്ടെന്നു തന്നെയാണ് താരം എല്ലാവരുടെയും മനംകവർന്നത്. മലയാളത്തിലെ സൂപ്പർ ഹിറ്റ് ആയ പല ചിത്രങ്ങളുടെയും ഭാഗമാകാൻ നമിതക്ക് സാധിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലാകുന്നത്.

മഞ്ഞ ഔട്ട് ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ എത്തിയ നമിതയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറലാകുന്നത് . മഞ്ഞ ബ്ലേസറും ജീൻസുമാണ് താരം ധരിച്ചിരിക്കുന്നത്. അഫ്ഷിൻ ഷാജഹാൻ ആണ് ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത് പിന്നിൽ. നീതുവാണ് ഹെയർ &മേക്കപ്പ് ചെയ്തിരിക്കുന്നത്. യാമി ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി എന്നുപറയാം. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുമായി എത്തുന്നത്.

ബാലതാരമായി ടെലിവിഷൻ പരമ്പരയിലൂടെ താരം അഭിനയരംഗത്തേക്ക് തുടക്കം കുറിച്ചത്. പിന്നീട് ട്രാഫിക്, വിക്രമാദിത്യൻ, ചന്ദ്രേട്ടൻ എവിടെയാ, മാർഗംകളി, പുതിയ തീരങ്ങൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവരാൻ താരത്തിനായി. അന്യ ഭാഷങ്ങളിലും മികച്ച വേഷത്തിൽ താരം എത്തിയിട്ടുണ്ട്.
