കിടിലൻ ലുക്കിൽ നന്ദിനി ശ്രീ, ചിത്രങ്ങൾ പങ്കുവെച്ച് പ്രിയതാരം

Nandini Sree Latest Photoshoot:- അവതാരകയായും, അഭിനേത്രിയായും ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് നന്ദിനി ശ്രീ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കു വെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലുമാണ്. താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സ്റ്റൈലിഷ്‌ ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പ്രശസ്ത ഫോട്ടോഗ്രാഫറായ ഷെറിൻ എബ്രഹാമാണ്.

ഇന്ത്യക്കകത്തും പുറത്തുമായി നിരവധി പരിപാടികൾ താരം അവതരിപ്പിച്ചിട്ടുണ്ട്. ഹലോ നമസ്തേ എന്ന ടെലിവിഷൻ ഷോയിലൂടെയാണ് മലയാളികൾക്ക് നന്ദിനി ശ്രീ പരിചിതയായത്.
ജമ്‌നാപ്യാരി, ലൗ 24*7, പ്രേമം, ചിറകൊടിഞ്ഞ കിനാവുകൾ, അലമാര, മറിയം വന്ന് വിളക്കൂതി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. സിനിമ ഡാഡിയുടെ എങ്കിൽ എന്നോട് പറ എന്ന സെലിബ്രിറ്റീസ് ഷോയുടെ അവതാരികയായി ഏറെ ശ്രദ്ധേയയായ നടിയാണ് നന്ദിനി. കൂടാതെ ഏഷ്യാനെറ്റ് മ്യൂസിക്കൽ ഫൺ ഷോയിൽ ഡിസ്കോ ജോക്കി ആയും താരം എത്തിയിരുന്നു. എന്തായാലും നന്ദിനി ശ്രീയുടെ പുത്തൻ മക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്.

Leave a Comment