നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി പ്രമുഖ സംഗീതജ്ഞർ. അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ ഈ വർഷത്തെ പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ താരമാണ് നഞ്ചിയമ്മ. പുരസ്‌ക്കാര പ്രഖ്യാപനത്തെ തുടർന്ന് ചെറിയ വിവാദങ്ങളും നഞ്ചിയമ്മക്ക് നേരിടേണ്ടി വന്നിരുന്നു.എന്നാൽ നഞ്ചിയമ്മക്ക് അനുകൂലമായാണ് ഇപ്പോൾ സംഗീത ലോകത്തെ പ്രമുഖ ഗായകരും സംഗീത സംവിധായകരും എത്തിയിരിക്കുന്നത്.
സംഗീതത്തിലെ ശുദ്ധി എന്താണെന്നാണ് സംഗീതസംവിധായകൻ ബിജിബാൽ ചോദിച്ചത്. ശുദ്ധിയുടെ നീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിക്കണമെന്നാണ് നഞ്ചിയമ്മയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ബിജിബാൽ പറഞ്ഞത്.
നഞ്ചിയമ്മക്ക് കിട്ടിയത് അർഹിക്കുന്ന അംഗീകാരമാണെന്നും ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ കുറിച്ചിരുന്നു. സംഗീതത്തിന് എന്ത് ചാതുർവർണ്യം എന്ന് ചോദിച്ചാണ് ഹരീഷേ കുറിപ്പ് എഴുതിയത്. കൂടാതെ ഏറ്റവും നല്ല പിന്നണിഗായിക ആണ് നഞ്ചിയമ്മ എന്നാണ് ജൂറി പറഞ്ഞത്. അല്ലാതെ ഇന്ത്യയിലെ ഏറ്റവും നല്ല ഗായിക എന്നല്ല.
ഗോത്ര വർഗ്ഗത്തിൽപ്പെട്ട വ്യക്തിക്ക് കൊടുത്തത് അംഗീകാരമാണെന്ന് രീതിയിലും ഗോത്ര വർഗ്ഗത്തിലുള്ള ഒരാളെ ഉദ്ധരിക്കാൻ കൊടുത്ത അവാർഡ് ആണെന്ന് രീതിയിലുള്ള പ്രതികരണങ്ങളോടും യോജിപ്പില്ലെന്നും അവരുടെ തനത് സംഗീത ശാഖയിൽ വളരെ നല്ലൊരു ഗായികയ ആയതുകൊണ്ടാണ് അവർക്ക് അംഗീകാരം ലഭിച്ചത് എന്നുകൂടി അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നുണ്ട്.
നഞ്ചിയമ്മ ഹൃദയംകൊണ്ട് പാടിയത് നൂറുവർഷം സംഗീതം പഠിച്ചാലും പാടാൻ കഴിയില്ല എന്നാണ് സംഗീതസംവിധായകനായ അൽഫോൻസ് അഭിപ്രായപ്പെട്ടത്.
കഴിഞ്ഞദിവസം സംഗീതജ്ഞനായ ലിനു ലാൽ നഞ്ചിയമ്മക്ക് എതിരെ ഫേസ്ബുക് പോസ്റ്റുമായി എത്തിയിരുന്നു സംഗീതത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവർക്ക് അപമാനമായി തോന്നുന്നു എന്നാണ് അദ്ദേഹം കുറിച്ചത്.
Be First to Comment