വർഷങ്ങൾക്കു ശേഷം നടൻ നരേനെ കണ്ട സന്തോഷം പങ്കുവെച്ച് മീരാജാസ്മിൻ. അച്ചുവിന്റെ അമ്മ, മിന്നാമിന്നികുട്ടം, ഒരേ കടൽ തുടങ്ങിയ സിനിമകളിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരജോഡികൾ ആയിരുന്നു നരേനും മീരാ ജാസ്മിനും. വർഷങ്ങൾക്കിപ്പുറം കണ്ടുമുട്ടിയ ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വൈറലാകുന്നത്. ”
പുനർ സമാഗമ ങ്ങളുടെ ഏറ്റവും നല്ല കാര്യം ഇതാണ്. അവ നിങ്ങളെ ടൈം ട്രാവൽ ചെയ്യുകയും നിങ്ങളുടെ പാത പ്രകാശിപ്പിക്കുന്ന എല്ലാ ഊഷ്മതയും ആർദ്രതയും സമ്മാനിക്കുകയും ചെയ്യുന്നു. ആ അമൂല്യമായ ഓർമ്മകൾ പുനർജീവിപ്പിച്ചതിന് പ്രിയ സുഹൃത്തിന് നന്ദി. നിനക്ക് എല്ലാത്തിനും മികച്ചത് അല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല കാരണം അതിന് നീ തികച്ചും അർഹനാണ്. എന്ന കുറിപ്പോടുകൂടിയാണ് നരേനുമായുള്ള ചിത്രങ്ങൾ മീരാജാസ്മിൻ പങ്കുവെച്ചിരിക്കുന്നത്.
വർഷങ്ങൾക്കുശേഷം വീണ്ടും സിനിമയിലേക്ക് എത്തിയിരിക്കുകയാണ് മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിൻ വീണ്ടും അഭിനയത്തിലേക്ക് പ്രവേശിച്ചത്. മീര ജാസ്മിന്റെ കരിയറിലെ മികച്ച ചിത്രങ്ങളായിരുന്നു അച്ചുവിന്റെ അമ്മ മിന്നാമിന്നി കൂട്ടം പതിനേഴ് വർഷങ്ങൾക്കിപ്പുറം അതിലെ നായകനെ കാണാനായ സന്തോഷം പങ്കുവയ്ക്കുകയാണ് പ്രിയ താരം.