Press "Enter" to skip to content

പ്രണയാദ്ര നിമിഷങ്ങൾ പങ്കു വെച്ച് വിഘ്‌നേഷും നയൻതാരയും

തെന്നിന്ത്യൻ സിനിമാലോകത്തെ താര സുന്ദരിയാണ് നയൻതാര. മലയാളത്തിലൂടെ ആണ് താരം അഭിനയത്തിലേക്ക് കടന്നത്.എന്നാൽ അന്യഭാഷാ ചിത്രങ്ങളിലൂടെയാണ് നയൻതാര മലയാളികളുടേയും തെന്നിന്ത്യൻ ആരാധകരുടെയും മനസ്സ് കീഴടക്കിയത്.

സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയൻതാര സിനിമയിലേക്ക് എത്തിയത്. തെന്നിന്ത്യൻ ലോകത്തെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയും നയൻതാരയ്ക്ക് ആരാധകർ നൽകുന്നുണ്ട്.

അടുത്ത സമയത്ത് ആയിരുന്നു സംവിധായകനായ വിഘ്നേഷ് ശിവയെ താര സുന്ദരി വിവാഹം ചെയ്തത്.വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത താരങ്ങൾ യാത്രകളിലാണ്, ഇരുവരുടെയും യാത്ര നിമിഷങ്ങളെല്ലാം തന്നെ വിഘ്നേഷ് ശിവൻ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട് ഇപ്പോൾ താരങ്ങൾ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വിദേശ യാത്രയിലെ നിമിഷങ്ങളാണ് വിഘ്നേഷ് പങ്കുവെച്ചിരിക്കുന്നത് നിരവധി ആരാധകരാണ് ഇരു താരങ്ങളുടെയും ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തുന്നത്.

ജീവിതം മനോഹരമായി ആസ്വദിക്കൂ , നിങ്ങൾ തമ്മിൽ നല്ല കെമിസ്ട്രി ഉണ്ട്, വിവാഹ ശേഷം നയൻസ് കൂടുതൽ ഗ്ലാമറസ് ആയി തുടങ്ങിയ കമെന്റുകളും ഇരു താരങ്ങളുടെ ചിത്രങ്ങൾക്ക് ആരാധകർ നൽകുന്ന കമന്റുകൾ.

പ്രണയത്തിന്റെ അസുലഭ നിമിഷങ്ങൾ കോർത്തിണക്കിയ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Nayanthara and Vignesh Shivan’s honeymoon photos)

More from Celebrity NewsMore posts in Celebrity News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *