ദി ലെജൻഡിനായി ഓഫർ ചെയ്തത് 20 കോടി, ചിത്രത്തോട് നോ പറഞ്ഞ് ലേഡി സൂപ്പർ സ്റ്റാർ

തെന്നിന്ത്യൻ സിനിമാലോകത്തെ താര സുന്ദരിയാണ് നയൻതാര. മലയാളത്തിലൂടെ ആണ് താരം അഭിനയത്തിലേക്ക് കടന്നത്.എന്നാൽ അന്യഭാഷാ ചിത്രങ്ങളിലൂടെയാണ് നയൻതാര മലയാളികളുടേയും തെന്നിന്ത്യൻ ആരാധകരുടെയും മനസ്സ് കീഴടക്കിയത്. സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയൻതാര സിനിമയിലേക്ക് എത്തിയത്. തെന്നിന്ത്യൻ ലോകത്തെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയും നയൻതാരയ്ക്ക് ആരാധകർ നൽകുന്നുണ്ട്

എന്നാൽ ഇപ്പോൾ ദി ലെജന്റ് എന്ന ചിത്രത്തിൽ നായിക വേഷത്തിൽ എത്തുവാൻ നയൻതാരയെ ക്ഷണിച്ചിരുന്നു വെന്നും എന്നാൽ താരം വേണ്ടെന്നു വെച്ചുവെന്നുള്ള റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. 20 കോടി രൂപയാണ് ദി ലെജന്റ് ചിത്രത്തിനായി നയൻതാരയ്ക്ക് ഓഫർ ചെയ്തത്. എന്നാൽ ഈ ചിത്രത്തിനോട് നയൻതാര നോ പറയുകയായിരുന്നു. ശരവണ സ്റ്റോർ ഉടമ അരുൾ ശരവണൻ നായകനായി എത്തുന്ന ചിത്രമാണ് ദി ലെജന്റ്. അരുൾ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

നയൻതാര ഈ വേഷത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് ഈ ഓഫർ ഉർവശി റൗതേലേക്ക് ലഭിക്കുകയായിരുന്നു. ജൂലൈ 28 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത് 40 കോടി രൂപയാണ് ചിത്രത്തിന്റെ ചിലവ്.

ഇപ്പോൾ അറ്റ്ലി സംവിധാനം ചെയ്ത് ഷാരൂഖ് നായകനാകുന്ന ജവാൻ എന്ന ബോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് നയൻതാര.

Leave a Comment