എട്ടാം വിവാഹവാർഷികം ആഘോഷമാക്കി മലയാളത്തിന്റെ പ്രിയ താരദമ്പതികൾ – Nazriya Fahad

എട്ടാം വിവാഹ വാർഷികം ആഘോഷമാക്കി മലയാളത്തിന്റെ പ്രിയ താരദമ്പതികൾ.മലയാള സിനിമയിലെ പ്രിയ താരങ്ങളാണ് ഫഹദ് ഫാസിലും നസ്രിയയും. നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടിയ താര ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലൂടെ ഇവർ ആരാധകരുടെ പ്രിയതാരജോടികൾ ആയി മാറുകയായിരുന്നു 2014 ഓഗസ്റ്റ് 21നായിരുന്നു ഫഹദ് ഫാസിൽ നസ്രിയയെ വിവാഹം ചെയ്തത്.

ഇപ്പോൾ എട്ടാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കിടുകയാണ് പ്രിയ താരങ്ങൾ.എട്ടു വർഷങ്ങൾക്കു മുൻപ് ഏതാണ്ട് ഇതേ സമയം ആണ് നമ്മൾ വിവാഹിതരായത് എന്നും മറ്റൊരു വർഷം കൂടി ഇതുപോലെ ആസ്വദിച്ചു തള്ളി നിൽക്കുമെന്നാണ് നസ്രിയ വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്. ഇരുവരും സൈക്കിൾ ചവിട്ടി ഒരുമിച്ചു പോകുന്നതിന്റെ വീഡിയോ പങ്കു വെച്ചു കൊണ്ടാണ് വിവാഹ വാർഷികം ആഘോഷിക്കുന്നതിന്റെ നിമിഷങ്ങൾ നസ്രിയ പങ്കുവെച്ചത്. ഇതിനോടകം തന്നെ നിരവധി താരങ്ങളാണ് താര ദമ്പതികൾക്ക് ആശംസകൾ നേരുന്നത്.

വിവാഹ ശേഷം നീണ്ട ഇടവേള എടുത്ത നസ്രിയ പിന്നീട് ട്രാൻസ്,മണിയറയിലെ അശോകൻ നാനി നായകനായ അന്റെ സുന്ദരനാനികി എന്ന ചിത്രത്തിലും മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു. വീണ്ടും അഭിനയത്തിൽ സജീവമായ ഫഹദ് ഫാസിൽ മികച്ച സിനിമകളാണ് മലയാളികൾക്ക് സമ്മാനിച്ചത് വിക്രം, മലയൻ കുഞ്ഞ് തുടങ്ങിയ ചിത്രങ്ങളിൽ മികച്ച അഭിനയം ഫഹദ് കാഴ്ച്ചവെച്ചിരുന്നു.Nazriya Fahad

https://youtu.be/6_C9sXxRYXU

Leave a Comment