മലയാളത്തിൽ വളരെ പെട്ടെന്ന് ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെയാണ് താരം മലയാളികളുടെ മനസ്സിൽ ഇടംനേടിയത്. കിരൺ ടിവിയിൽ അവതാരികയായി ആണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് അഭിനയ മേഖലയിലേക്ക് പാർവതി എത്തുന്നത്. പിന്നീട് നിരവധി ശ്രദ്ധേയമായ വേഷങ്ങളിലൂടെ പാർവതി ജനഹൃദയങ്ങളിൽ ഇടം നേടിയിരുന്നു. അഞ്ജലി മേനോൻ ചിത്രം ബാംഗ്ലൂർ ഡെയ്സിൽ വളരെ മികച്ച കഥാപാത്രത്തെ ആണ് പാർവ്വതി അവതരിപ്പിച്ചത്.
കാഞ്ചന മാലയുടെയും മൊയ്തീന്റെയും പ്രണയകഥ പറഞ്ഞ എന്നും നിന്റെ മൊയ്തീൻ എന്ന ചിത്രം 2018 പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രമായിരുന്നു. പിന്നീട് ചാർലി, ടേക്ക് ഓഫ് തുടങ്ങിയ ചിത്രങ്ങളിലും കാഴ്ചവയ്ക്കാൻ പാർവതിക്കായി. അന്യഭാഷാ ചിത്രങ്ങളിലും വളരെ മികച്ച പ്രകടനമാണ് പാർവതി കാഴ്ച്ച വെച്ചിട്ടുള്ളത്. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലിയു സി സിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാൾ ആണ് പാർവ്വതി. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പല വിഷയങ്ങളിലും തന്റെതായ സ്വാധീനം അറിയിക്കാനായി താരത്തിന് സാധിച്ചിരുന്നു.
Be First to Comment