Nikhila Vimal Latest Photoshoot:- ചുരുങ്ങിയകാലം കൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ ഇടയിൽ തന്റെതായ ഇടം നേടിയ താരമാണെന്ന് നിഖില വിമൽ. ഡോക്യുമെന്ററിയിൽ അഭിനയിച്ചുകൊണ്ടാണ് നിഖിൽ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്, മലയാളത്തിലെ അറിയപ്പെടുന്ന യുവനടന്മാരിൽ ഒരാളാണ് നിഖില വിമൽ.
സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറ്. വൈറ്റ് സാരിയിൽ എത്തിയ നിഖിലയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബൈ ഹാൻഡ് ബ്രാൻഡിന്റെ കോട്ടൺ പ്രിന്റഡ് ഡ്രാപ് ആൻഡ് മൾട്ടി കളർ പോൽക്ക ഡോട്സിൽ നിറഞ്ഞ വൈക്കം സാരിയാണ് താരം എടുത്തിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമെന്റുകൾ നൽകുന്നത്. ഈ സാരിയുടുത്ത് ഉള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് നിഖില തന്നെയാണ്. 2750 രൂപയാണ് ഈ സാരിയുടെ വില വരുന്നത്.
ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്ക് താരം കടന്നുവരുന്നത്. ലൗ 24*7 എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായിരുന്നു നിഖില. പിന്നീട് അരവിന്ദന്റെ അതിഥികൾ, ഞാൻ പ്രകാശൻ, ഒരു യമണ്ടൻ പ്രേമകഥ, അഞ്ചാം പാതിര, മധുരം,ജോ& ജോ, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം നിഖില വിമൽ കൈകാര്യം ചെയ്തിട്ടുണ്ട്.