മലയാളത്തിലെ യുവനടിമാരിൽ ഒരു അറിയപ്പെടുന്ന താരമാണ് നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്സാക്ഷി കളും എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് നിമിഷ എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിനായി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ചോല, കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലൂടെ താരത്തിന് നേടാൻ സാധിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലുണ് ഇപ്പോൾ താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്
ആർത്തവത്തിലൂടെ കടന്നു പോകുന്ന ഒരു പെൺകുട്ടിയുടെ ചിത്രമാണ് ഒരു കാർട്ടൂൺ ഫോർമാറ്റിൽ താരം പങ്കുവെച്ചിരിക്കുന്നത് ” അതെ ഞങ്ങൾ ബ്ലീഡ് ചെയ്യുന്നു. അതിനാലാണ് നമ്മളെല്ലാം നിലനിൽക്കുന്നത് ” എന്ന ക്യാപ്ഷൻ ആണ് ചിത്രത്തിന് നിമിഷ നൽകിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തുന്നത് . ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, മാലിക് തുടങ്ങിയ ചിത്രങ്ങളിലും വളരെ മികച്ച പ്രകടനമാണ് നിമിഷ കാഴ്ചവെച്ചത്. ബിജു മേനോൻ പ്രധാനവേഷത്തിലെത്തുന്ന ഒരു തെക്കൻ തല്ലു കേസ് എന്ന സിനിമയാണ് ഇനി നിമിഷയുടെതായി വരാനിരിക്കുന്ന ചിത്രം. എന്തായാലും താരം പങ്കുവെച്ച ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.
Actress Nimisha Sajayan
Be First to Comment