എന്നെ ഒന്ന് വെറുതെ വിട്ടൂടെ, ആറുമാസം മുൻപ് അടഞ്ഞ ചാപ്റ്ററാണ്, നിത്യ മേനോന് മറുപടിയുമായി സന്തോഷ് വർക്കി

കഴിഞ്ഞദിവസം നിത്യ മേനോൻ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു. തന്റെ കുടുംബത്തെയും തന്നെയും ആ വ്യക്തി ഏറെ ബുദ്ധിമുട്ടിപ്പിച്ചിട്ടുണ്ടായിരുന്നു എന്നും.കേസ് കൊടുക്കാൻ വേറെ പല സുഹൃത്തുക്കളും എന്നോട് പറഞ്ഞതാണ്.എന്നാൽ ഞാൻ അങ്ങനെ ചെയ്തില്ല ഏകദേശം അഞ്ച് വർഷത്തോളം വളരെ മോശമായ രീതിയിൽ ആയിരുന്നു അയാൾ തന്നെ ശല്യം ചെയ്യിതിരുന്നു.

ഈ അടുത്ത് വൈറലായ വ്യക്തിയാണ് അയാൾ. ഞാൻ ആയതുകൊണ്ട് മാത്രമാണ് നടപടികളൊന്നും സ്വീകരിക്കാതെ ഇരുന്നത് എന്നാണ് നിത്യ പറഞ്ഞിരുന്നത്. 30 നമ്പറുകൾ അയാളുടേതായ ബ്ലോക്ക് ചെയ്തിട്ടുണ്ട് എന്നെ പരിചയമുള്ളവരെ മുഴുവൻ വിളിച്ചിട്ടുണ്ട് കുറേവർഷങ്ങളായി ഒരുപാട് കഷ്ടപ്പെടുത്തിട്ടുണ്ട്.ഒരിക്കൽ അയാൾ പബ്ലിക് ആയി വന്നു ഞാൻ വളരെ ഷോക്കായി പോയി.
എന്നാൽ ഇപ്പോൾ ഇന്റർവ്യൂവിന് ശേഷം സന്തോഷ് വർക്കി നിത്യ കാര്യങ്ങൾക്ക് പ്രതികരണവുമായി വന്നിരിക്കുകയാണ്.

അവരെ ഞാൻ ഇന്റർവ്യൂ യിലൂടെയാണ് കാണുന്നതെന്നും അതു കണ്ടാണ് എനിക്ക് ഇഷ്ടം തോന്നിയത് ഞാൻ ആകെ രണ്ട് പ്രാവശ്യം മാത്രമേ അവരെ ഞാൻ കണ്ടിട്ടൊള്ളു.

പല കാര്യങ്ങളും അറിയാതെയാണ് സംസാരിക്കുന്നത് അവർ പറഞ്ഞത് 30 നമ്പറിൽ നിന്ന് വിളിച്ചു വെന്ന് അതെങ്ങനെ ശരിയാകും. ഒരാൾക്ക് എങ്ങനെ 30 സിം കിട്ടും.
ഞാൻ വിളിച്ചിട്ട് ഒരിക്കൽ പോലും അവർ ഫോൺ എടുത്തിട്ടില്ല. കോൾ ചെയ്താൽ കേസ് കൊടുക്കും എന്ന് പറഞ്ഞു മെസ്സേജ് അയച്ചതിനു ശേഷം ഞാനാരെയും വിളിച്ചിട്ടില്ല എന്ന് അദ്ദേഹം പറയുന്നുണ്ട്.

നിത്യയുടെ അച്ഛൻ നല്ല മനുഷ്യനാണെന്നും. പുള്ളിക്കാരി കാരണം എന്റെ കോൺടാക്റ്റിൽ ഉള്ള ഫ്രണ്ട്‌ ഷിപ്പ് വരെ നഷ്ടപ്പെട്ടു എന്റെ അച്ഛൻ അവളുടെ അച്ഛനോട് സംസാരിച്ചിട്ടുണ്ട് എന്നും നിത്യയുടെ അമ്മ അച്ഛനോട് വളരെ മോശമായി സംസാരിച്ചിട്ടുണ്ട് എന്നും എനിക്ക് എന്തു സൈക്കോ പ്രശ്നമാണുള്ളത്.
എനിക്കെതിരെ പരാതി നൽകി എഫ് ഐ ആർ ഇട്ടതാണ് എന്നിട്ട് അവർ പിൻവലിച്ചതാണ്.

ഇനി മേലിൽ വിളിക്കരുത് എന്ന് ഒരു തവണ ഫോൺ എടുത്തു പറയേണ്ട ആവശ്യമില്ല അവർക്കുള്ളൂ എന്നും സന്തോഷ് വർക്കി പറയുന്നുണ്ട്. ആറുമാസം മുൻപ് കഴിഞ്ഞ ചാപ്റ്റർ ആണെന്നും എന്തിനാണ് വീണ്ടും കുത്തിപ്പൊക്കുന്നത് എന്നും സന്തോഷ് ചോദിക്കുന്നുണ്ട്. (santhosh varkey about nithya menon)

Leave a Comment