Nithya Menon’s Wedding News:- മലയാളികൾ ഇഷ്ടപ്പെടുന്ന നടിയാണ് നിത്യ മേനോൻ. സോഷ്യൽ മീഡിയയിൽ സജീവമായ നിത്യ തന്റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട് കഴിഞ്ഞ ദിവസം നിത്യ മേനോൻ വിവാഹിതയാകുന്നു എന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു അതിനു മറുപടിയുമായാണ് താരം ഇപ്പോൾ വന്നിരിക്കുന്നത്. ഫേസ്ബുക്കിൽ വീഡിയോയിലൂടെയാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.
“ഞാനിപ്പോൾ വിവാഹിത ആകുന്നില്ല ആ വാർത്ത ആരോ കെട്ടിച്ചമച്ചതാണ്.അങ്ങനെ ഒരു പ്ലാനും ഇല്ല പിന്നെ അഭിനയത്തിന് ഇടക്ക് ചില ഇടവേളകൾ പതിവായി ഞാൻ എടുക്കാറുണ്ട്. എന്നെ തന്നെ തിരിച്ചു പിടിക്കാൻ അത്തരത്തിൽ ഒരു സമയം എനിക്ക് ആവശ്യമാണ്. അങ്ങനെ ഇടവേളകളെടുക്കുന്ന വ്യക്തിയും അഭിനേതാവും ആണ് ഞാൻ. എനിക്ക് റോബോട്ടിനെ പോലെ തുടർച്ചയായി ജോലി എടുക്കാൻ സാധിക്കില്ല വളരെ തിരക്കേറിയ ഒരു വർഷമായിരുന്നു കഴിഞ്ഞത് അഞ്ചാറു പ്രൊജക്ടുകൾ ഉണ്ടായിരുന്നു അതെല്ലാം ഇപ്പോൾ പൂർത്തിയായി.അതാണ് സന്തോഷകരമായ വാർത്ത.
പിന്നെ ഞാനൊരു വെക്കേഷന് ഒരുങ്ങുകയാണ്. ഒരിടവേള ആവശ്യമാണെന്ന് തോന്നി. അതുകൊണ്ട് വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ചെയ്തു തരാമെന്നു പറഞ്ഞു കൊണ്ടുള്ള മെസ്സേജുകളും കോളുകളും ഒഴിവാക്കണം. എനിക്ക് അങ്ങനെ ഒരു പ്ലാനില്ല. എന്റെ കാലിന് ചെറിയ പരിക്ക് പറ്റി ഇപ്പോൾ കുറച്ച് നടക്കാൻ തുടങ്ങി. ആ സമയം ഞാൻ ഏറെ ആസ്വദിച്ചു.പൂർണമായും കിടക്കയിൽ തന്നെയാണ് മാത്രമല്ല വർക്കുകൾ എല്ലാം തീർന്ന സമയത്ത് ആണ് പരിക്ക് പറ്റുന്നത് ആ സമയം ആഘോഷിക്കാൻ കാരണമായി എന്റെ അവധിക്കാലം തുടങ്ങിക്കഴിഞ്ഞു എന്നാണ് നിത്യ മേനോൻ പറഞ്ഞത്.
Be First to Comment