Nyla Usha Talks About Suresh Gopi:- സുരേഷ് ഗോപി വളരെ റൊമാന്റിക് നടനാണെന്ന് നൈല ഉഷ.പതിനാറുക്കാരന്റെ മനസ്സാണ് സുരേഷ് ഗോപിക്ക് എന്നാണ് നൈല ഉഷ പറഞ്ഞത്.
തന്റെ ഓഫീസിൽ വരുമ്പോൾ നല്ല ഭംഗിയുള്ള പെൺകുട്ടികളെ കണ്ടാൽ അവർ എന്തെ, പോയോ അദ്ദേഹം അന്വേഷിക്കുമെന്നും നൈല പറഞ്ഞു. പാപ്പൻ എന്ന സിനിമയുടെ ഭാഗമായി റിപ്പോർട്ടർ ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് നൈല ഈ രസകരമായ സംഭവം പറഞ്ഞത്.
മലയാളത്തിലെ എത്ര അധികം റൊമാന്റിക് സിനിമകൾ ചെയ്ത വ്യക്തിയാണ് സുരേഷേട്ടൻ.ബൈ ഹാർട്ട് 16 വയസ്സ് മാത്രം ഉള്ള വ്യക്തിയാണ് സുരേഷേട്ടൻ.ഇപ്പോഴും ഞങ്ങളുടെ ഓഫീസിൽ വരുമ്പോൾ നല്ല ഭംഗിയുള്ള പെൺകുട്ടികളെ കണ്ടാൽ. അവൾ പോയോ കഴിഞ്ഞ പ്രാവശ്യം ഞാൻ വന്നിരുന്നപ്പോഴുള്ള അവൾ എന്തെ എന്നൊക്കെ ചോദിക്കും എന്ന് നൈല പറഞ്ഞു.
” ഞാൻ ആണുങ്ങളുടെ അടുത്ത് മാത്രമേ വഴങ്ങാത്തയൊള്ളു, പെണ്ണുങ്ങളുടെ അടുത്ത് വഴങ്ങും, വളയും എന്ന് സുരേഷ് ഗോപി തമാശരൂപേണ മറുപടിയും നൽകിയിരുന്നു.
സുരേഷേട്ടന് പെൺമക്കളെ ആണോ കൂടുതൽ ഇഷ്ടമെന്ന് കഴിഞ്ഞദിവസം ഞാൻ ചോദിച്ചിരുന്നു. ഗോകുലിന് സുരേഷ് ചേട്ടനെ ഭയങ്കര പേടിയാണ് ഗോകുൽ ഒന്നുല്ലെങ്കിൽ എന്റെ അടുത്തോ, നിത്യയുടെ അടുത്ത് ഇരിക്കുകയൊള്ളൂ എന്നും നൈല. സൂപ്പർ സ്റ്റാർ പദവിയിൽ ആണ് ഗോകുൽ സുരേഷേട്ടനെ കണ്ടുവളർന്നത് എന്നും അതുകൊണ്ട് ബഹുമാനം ആണെന്നും, എന്നാൽ പെൺമക്കൾ സുരേഷേട്ടനുമായി ഭയങ്കര അടുപ്പമാണ് അദ്ദേഹം അങ്ങനെയാണ് അദ്ദേഹത്തിന്റെ ഉള്ളിൽ ഇപ്പോഴും റൊമാൻസ് ഉണ്ടെന്നും നൈല ഉഷ പറഞ്ഞു.
Be First to Comment