മലയാളത്തിലെ പ്രിയ നടിമാരിലൊരാളാണ് ഹണി റോസ്. ജയസൂര്യ പ്രധാനവേഷത്തിലെത്തിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് ഹണി റോസ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറലുമാണ് ഇപ്പോൾ ഓണം സ്പെഷ്യൽ ചിത്രങ്ങളുമായാണ് ഹണി റോസ് എത്തിയിരിക്കുന്നത്. സെറ്റ് സാരിയിൽ സുന്ദരിയാണ് താരം എത്തിയിരിക്കുന്നത്. നിരവധി ആരാധകർ ആണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത് . അസ്സൽ മലയാളി മങ്ക തുടങ്ങിയ കമന്റുകളും താരത്തിന്റെ ചിത്രങ്ങൾക്ക് ആരാധകർ നൽകുന്നുണ്ട്. ജയ്സൺ കൊച്ചുപറമ്പിൽ ആണ് വീഡിയോ എടുത്തിരിക്കുന്നത്. മഞ്ജുവാണ് താരത്തിന്റെ മേക്കപ്പിന് പിന്നിൽ
2005 ൽ പുറത്തിറങ്ങിയ വിനയൻ ചിത്രം ബോയ്സ് എന്ന സിനിമയിലൂടെയാണ് ഹണിറോസ് അഭിനയരംഗത്തെത്തുന്നത്. പിന്നീട് നിരവധി സിനിമകളിലും താരം തിളങ്ങി നിന്നു. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ ധ്വനി എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകരെ പ്രീതി നേടാൻ താരത്തിനായത് പിന്നീട് അന്യഭാഷാ ചിത്രങ്ങൾ ഉൾപ്പെടെ നിരവധി ചിത്രങ്ങളിലൂടെ തിളങ്ങാൻ താരത്തിനായി. സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ,ജയറാം തുടങ്ങിയ മുൻനിര നായകന്മാരുടെ കൂടെ അഭിനയിക്കാൻ താരത്തിനായി ഇട്ടിമാണി, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, സർ സിപി, റിങ് മാസ്റ്റർ, മൈ ഗോഡ് തുടങ്ങിയ ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ച വെക്കാൻ താരത്തിനായി. (Actress Honey Rose)
(Actress Honey Rose)