ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം സിനിമയാണ് പൊന്നിയൻ സെൽവൻ. ചിത്രത്തിന്റെ ആദ്യഭാഗം 2022 സെപ്റ്റംബർ 30നാണ് തീയേറ്ററിൽ എത്തുക. ചിത്രത്തിലെ ഗാനത്തിന്റെ പ്രകാശനച്ചടങ്ങ് ചെന്നൈയിൽ നടന്നിരുന്നു. നടൻ കാർത്തി ജയറാമിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. (Ponniyin Selvan: I)
ആൾവാർ കടിയൻനമ്പി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയറാം അവതരിപ്പിക്കുന്നത് ഇതിനായി ആറരഅടി ഉണ്ടായിരുന്നു ഉയരം ജയറാംഅഞ്ചര അടിയായി കുറച്ചു എന്നാണ് കാർത്തി പറഞ്ഞത്.
” ഇതൊരു വിശ്വസിക്കാനാവാത്ത കാര്യമാണെന്നും അദ്ദേഹം കഥാപാത്രത്തിന്റെ ഉയരത്തിലേക്ക് എത്താനായ് ചെയ്തെതാണെന്നും അതെന്താണെന്ന് വെളിപ്പെടുത്താനാകില്ലെന്നും കാർത്തി പറയുന്നുണ്ട് “. ഈ സിനിമയുടെ ചിത്രീകരണം സാഹസികത നിറഞ്ഞത് ആയിരുന്നു എന്നും ജയറാം സാറിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്നും ഞാനും ജയൻ രവിയും, ജയറാം സാറും ആയിട്ടാണ് കൂടുതൽ രംഗങ്ങൾ ഉണ്ടായിരുന്നതെന്നും കാർത്തി പറഞ്ഞിരുന്നു.
ഐശ്വര്യ റായി, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർത്ഥിപൻ, ചിയാൻ വിക്രം, ശരത്കുമാർ, സത്യ രാജ്, റഹ്മാൻ, ലാൽ, പ്രഭു, അദിതി റാവു, തുടങ്ങിയവരും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മണി രത്നമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
കുമാര വേൽ, ജയ മോഹൻഎന്നിവർ ചേർന്നാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം നിർവഹിക്കുന്നത് എ. ആർ റഹ്മാനാണ്.
Be First to Comment