സ്വന്തമായി നെയ്ത വസ്ത്രങ്ങളണിഞ്ഞ് പൂർണിമ ഇന്ദ്രജിത്ത്, സന്തോഷം പങ്കുവെച്ച് പ്രിയതാരം – Poornima Indrajith

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരസുന്ദരി ആയിരുന്നു പൂർണിമ ഇന്ദ്രജിത്ത്. നടി അവതാരിക എന്ന നിലയിലും താരം ഏവർക്കും പ്രിയപ്പെട്ടതാണ്. ഇപ്പോൾ താരം പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.(Poornima Indrajith)

സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് പൂർണിമ അണിഞ്ഞിരിക്കുന്നത്. പൂർണിമയുടെ പ്രാണ എന്ന സംരംഭത്തിന്റെ പുതിയ കളക്ഷൻസിലെ വസ്ത്രങ്ങൾ ആണിത്.2013 സ്ഥാപിച്ച പ്രാണ സ്ഥാപനം കുറഞ്ഞ നാൾ കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു, ഇന്ത്യൻ മോഡേൺ ട്രെൻഡിനൊപ്പം തന്നെ കേരള കൈത്തറിയും ശ്രദ്ധ പതിപ്പിച്ചു കൊണ്ടാണ് പ്രാണയുടെ പ്രവർത്തനങ്ങൾ.നെയ്തുകാരെ പുനർജീവിപ്പിക്കാൻ സേവ് ദി ലും എന്ന കൂട്ടായ്മയും പൂർണിമ ആരംഭിച്ചിരുന്നു.

ഒരുകാലത്ത് മലയാളസിനിമയിൽ തിളങ്ങിനിന്ന താരസുന്ദരി ആയിരുന്നു പൂർണിമ ഇന്ദ്രജിത്ത്. രണ്ടാം ഭാവം, വർണ്ണക്കാഴ്ച, ഉന്നതങ്ങളിൽ എന്നീ ചിത്രങ്ങളിൽ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഈയടുത്ത് വൈറസ് എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടു മാറിയ താരം അഭിനയത്തിലേക്ക് വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. തുറമുഖം എന്ന ചിത്രമാണ് പൂർണിമയുടെതായി റിലീസിനായി കാത്തിരിക്കുന്നത്.

Leave a Comment