കൈയ്യിൽ നെൽക്കതിർ, നിറ പുഞ്ചിരി ഓണം സ്പെഷ്യൽ ചിത്രങ്ങളുമായി പൂർണിമ ഇന്ദ്രജിത്ത് -Poornima Indrajith

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പൂർണിമ ഇന്ദ്രജിത്ത് വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിനായി നടൻ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടു മാറിയ താരം പിന്നീട് ഡ്രസ്സ് ഡിസൈനിങ് ലൂടെയാണ് പിന്നീട് വീണ്ടും മലയാളികൾക്ക് സുപരിചിതയായി മാറിയത്. Poornima Indrajith

വ്യത്യസ്തമായി ഡിസൈൻ ചെയ്ത വേഷങ്ങളിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട് ഇപ്പോൾ താരം പങ്കുവെച്ച് ഓണം സ്പെഷ്യൽ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

 

ക്യാഷൽ ലുക്കിൽ ഗ്രീൻ ടോപ്പും പ്രിന്റ്ഡ് സ്കേട്ടും ധരിച്ചു കൊണ്ട് ചിങ്ങം ഒന്നിന് എല്ലാവർക്കും ആശംസകൾ നേർന്ന് കൈയിൽ നെല്ലിൻ കുലകളുമായി താരം എത്തിയിരിക്കുന്നത്.


തൻവി ആസ്മിയാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്.

അഭിനയത്തിൽ നിന്നും വിട്ടു മാറ്റിയ താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരുന്നുണ്ട് ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലും താരം പ്രധാന വേഷത്തിൽ എത്തിയിരുന്നു. നിവിൻ പോളി നായകനായെത്തുന്ന തുറമുഖമാണ് പൂർണിമയുടെ സിനിമ. ഇന്ദ്രജിത്തും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് രാജീവ് രവിയാണ് ചിത്രത്തിന്റെ സംവിധായകൻ.

Leave a Comment