Priya Prakash Varrier Viral Dance Video:- റൊമാന്റിക് ഡാൻസുമായി റംസാനും പ്രിയ വാര്യറും.ഒറ്റക്കണ്ണിറുകളിലൂടെ ശ്രദ്ധേയയായ താരമാണ് പ്രിയ വാര്യർ, ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യർ ശ്രദ്ധനേടിയത് പിന്നീട് നിരവധി ചിത്രങ്ങളിലൂടെയും താരം ശ്രദ്ധ നേടിയിട്ടുണ്ട്.
ഡാൻസറും,അഭിനേതാവായും തിളങ്ങി നിൽക്കുന്ന റംസാനും ഒപ്പം ഒരു റൊമാന്റിക് ഗാനത്തിന് ചുവടുകൾ വെയ്ക്കുന്ന പ്രിയ വാര്യറുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒരു ബെഡ് റൂമിൽ വൈറ്റ് കളർ ഡ്രെസ്സിൽ വളരെ മനോഹരമായി ആണ് ഇരു താരങ്ങളും പാട്ടിനൊപ്പം ചുവടുകൾ വെച്ചിരിക്കുന്നത്. 96 എന്ന മൂവിയിലെ കാതലേ എന്നുതുടങ്ങുന്ന ഗാനത്തിനാണ് ഇരുതാരങ്ങളും ചുവടുവയ്ക്കുന്നത്. ഇതിനോടകം തന്നെ ഇരുവരുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. നിരവധി പേരാണ് ഇരുവരുടെ കമന്റുകളുമായ് എത്തുന്നത്.
ബിഗ് ബോസ് മലയാളത്തിലെ ഒരു മത്സരാർത്ഥി കൂടിയായിരുന്നു റംസാൻ കൂടാതെ. ഈയടുത്ത് ഇറങ്ങിയ ഭീഷ്മപർവ്വം എന്ന ചിത്രത്തിൽ രതി പുഷ്പം പൂക്കുന്ന രാത്രി എന്ന പാട്ടിനും റംസാൻ ചുവടുകൾ വച്ചിരുന്നു. ഇതിലെ സ്റ്റെപ്പ് സോഷ്യൽ മീഡിയയിൽ വളരെ വൈറൽ ആയിരുന്നു.
https://youtube.com/shorts/knKxCJS_nZA?feature=share