Parvathy Jayaram about Mammootty :- മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ മായാതെ നിൽക്കുന്ന ഒരു തരാം ആണ് പാർവ്വതി , ജയറാമിന്റെ ഭാര്യ ആയി സിനിമ ജീവിതം ഉപേക്ഷിച്ചു എങ്കിലും പാർവതി ഇന്ന് പ്രേക്ഷകർക്ക് പിരിയങ്കരി ആണ് , ഒരു ചാനലിന് വേണ്ടി പാർവതി കൊടുത്ത അഭിമുഖത്തിൽ മമ്മൂട്ടിക്ക് ഒപ്പം സിനിമയിൽ അഭിനയിച്ച നിമിഷങ്ങളെ കുറിച്ച് പറയുകയാണ് , ‘അന്ന് മമ്മൂക്ക കൈകൊണ്ട് തടുത്തിട്ടാല്ലായിരുന്നെങ്കിൽ ഞാൻ പോയി കണ്ണാടിയിൽ ഇടിച്ചേനെ’, പറയുന്നത് മലയാളത്തിന്റെ എക്കാലത്തെയും പ്രിയനടി പാർവതി. കാർണിവൽ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ മമ്മൂട്ടിയുടെ മനസാന്നിധ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട ഒരു സംഭവത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു പാർവ്വതി.
“കാർണിവലിനെ കുറിച്ച് ഓർക്കുമ്പോൾ എന്റെ മനസ്സിൽ വരുന്നൊരു രംഗമുണ്ട്. ഒരു ഗ്രൗണ്ടിൽ ഷൂട്ട് നടക്കുകയാണ്. മമ്മൂക്കയാണ് ജീപ്പ് ഓടിക്കുന്നത്. അന്ന് സീറ്റ് ബെൽറ്റ് പരിപാടിയൊന്നും ഇന്നത്തെ അത്ര സ്ട്രിക്റ്റ് അല്ലല്ലോ. ഞാൻ മുൻസീറ്റിൽ ഇരിപ്പുണ്ട്, വളരെ കാഷ്വലായി ഇരിക്കുകയാണ്. മമ്മൂക്കയുടെ പ്രസൻസ് ഓഫ് മൈൻഡിനെ കുറിച്ചാണ് ഞാൻ പറയുന്നത്.എന്തോ ഒരാവശ്യത്തിന് വണ്ടി പെട്ടെന്ന് സഡൻ ബ്രേക്കിടുകയാണ്, മമ്മൂക്ക ആദ്യം ആലോചിച്ചുവച്ചിരിക്കുന്നത് മുന്നിലിരിക്കുന്ന എന്റെ സുരക്ഷയാണ്. സഡൻ ബ്രേക്ക് ഇട്ടാൽ എന്തായാലും ഞാനെവിടെയെങ്കിലും പോയി ഇടിക്കും, അത് മനസ്സിലാക്കിയാവണം, മമ്മൂക്ക എന്നെ കൈകൊണ്ട് തടുത്തിട്ടാണ് സഡൻ ബ്രേക്ക് ഇട്ടത്. അല്ലെങ്കിൽ ഞാൻ പോയി കണ്ണാടിയിൽ ഇടിച്ചേനെ. മമ്മൂക്കയോട് അതിനെ കുറിച്ച് ഒന്നും ഞാൻ സംസാരിച്ചില്ലെങ്കിലും അതിപ്പോവും എന്റെ ഓർമയിൽ അങ്ങനെ കിടക്കുന്ന കാര്യമാണ്,” പാർവതി പറഞ്ഞു.
Be First to Comment