കേക്ക് റീൽസുമായി രമേശ് പിഷാരടി, അച്ഛന്റെ കേക്ക് കട ഇഷ്ടപ്പെട്ടു എന്ന് പറയാൻ പറഞ്ഞ് താരം – Ramesh Pisharody’s new cake shop

Ramesh Pisharody’s new cake shop:- പുതിയ സംരംഭത്തിന് തുടക്കം കുറിച്ച് മലയാളികളുടെ പ്രിയതാരം രമേശ് പിഷാരടി. നടനായും സംവിധായകനായും അവതാരകനായും, മിമിക്രി ആർട്ടിസ്റ്റ് ആയും മലയാളികളെ വിസ്മയിപ്പിച്ച കലാകാരനാണ് രമേശ് പിഷാരടി. ഇപ്പോൾ പുതിയ ഒരു സംരംഭമായാണ് അദ്ദേഹം എത്തിയിരിക്കുന്നത്. ഉദ്ഘാടനവേദിയിൽ അച്ഛന്റെ കേക്ക് ഷോപ്പ് ഇഷ്ടപ്പെട്ടു എന്ന് മകളോട് പറയാൻ പറയുന്ന രമേശ് പിഷാരടി യുടെ ഡയലോഗ് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്‌.

കേക്ക് ഷോപ്പാണ് അദ്ദേഹമിപ്പോൾ ആരംഭിച്ചിരിക്കുന്നത് കൊച്ചിയിലെ ഒബ്റോൺ മാളിൽ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ പേര് കേക്ക് റീൽസ് എന്നാണ്. ഫാരൻഹീറ്റ് 375 റസ്റ്റോറന്റിന്റെ പങ്കാളിത്തത്തോടെ തുടങ്ങിയ കഫേ കേക്കുകൾക്ക് മാത്രമുള്ളതാണ്. ഇന്നലെ വൈകുന്നേരം 6.30 ഷോപ്പ് ഉദ്ഘാടനം ചെയ്തത്. പരിപാടിയിൽ ടിനിടോം, ധർമ്മജൻ ഉൾപ്പെടെ നിരവധി താരങ്ങളും പങ്കെടുത്തിരുന്നു.

മധുരമുള്ള ഒരു സ്വപ്നം കൂടി യാഥാർത്ഥ്യമാകുന്ന എന്ന അടിക്കുറിപ്പു നൽകിയാണ് പുതിയ സംരംഭത്തെക്കുറിച്ച് രമേശ് പിഷാരടി സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചത്, കേക്കിന്റെ ചരിത്രം പറഞ്ഞ് വളരെ ആകർഷകമായ രീതിയിൽ തന്നെ സംരംഭത്തെ കുറിച്ചും താരം പറഞ്ഞിരുന്നു. നിരവധി പേരാണ് താരത്തിന്റെ പുതിയ സംരംഭത്തിന് ആശംസകൾ അറിയിച്ചത്.