“നാഷണൽ ക്രഷ്” ചുവപ്പു ഗൗണിൽ മനം മയക്കുന്ന സൗന്ദര്യവുമായി രശ്മിക മന്ദാന തെന്നിന്ത്യൻ – Rashmika Mandanna

തെന്നിന്ത്യൻ സിനിമാലോകത്തെ താരസുന്ദരി മലയാളികൾക്കും പ്രിയപ്പെട്ട താരമാണ് രശ്മിക മന്ദാന. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞ താരമാണ് രശ്മിക മന്ദാന. രശ്മികയുടെ പുതിയ വീഡിയോസും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. (Rashmika Mandanna)

ചുവപ്പ് ഗൗണിൽ വളരെ സുന്ദരിയായാണ് രശ്മിക എത്തുന്നത്. ഇതിനോടകം തന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. അല്ലു അർജുൻ നായകനായ പുഷ്പ എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷമാണ് രശ്മികയുടെ താരമൂല്യം ഉയർന്നത്. പുഷ്പയിലെ അല്ലു അർജുന്റെ നായകവേഷം കൂടി ആയതോടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി രശ്മിക മാറി. വിജയ് ദേവരകൊണ്ടക്ക് ഒപ്പമുള്ള ഗീതഗോവിന്ദം, ഡിയർ കോംറൈഡ് എന്നീ ചിത്രങ്ങളാണ് കേരളത്തിൽ ഇത്രയും ആരാധകർ താരത്തിന് ഉണ്ടാകാൻ കാരണം.

നാഷണൽ ക്രഷ്‌ എന്ന പേര് താരത്തിന് വീഴാൻ കാരണമായത്‌ താരത്തിന്റെ ക്യൂട്ട് ചിത്രങ്ങൾ തന്നെയാണ് . അത്രയധികം മനോഹരമായ ചിത്രമാണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകർ ആണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകമായി എത്തുന്നത്. രശ്മികയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി എന്ന് തന്നെ പറയാം.

Leave a Comment