ജിമ്മിൽ കടുത്ത വർക്ക്‌ഔട്ട്‌മായി റിമി ടോമി, സിനിമയിലേക്കുള്ള തിരിച്ചുവരവാണോയെന്ന് ആരാധകർ

ഗായിക എന്നതിനുപരി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. അവതാരികയായി, ഗായികയായി നടിയായും മലയാളികൾക്ക് എന്നും പ്രിയങ്കരിയായ താരമാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.

ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരം തന്നെയാണ് സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ പങ്കുവെച്ചത് നിരവധി പേരാണ് റിമിയുടെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്. ഇൻസ്റ്റഗ്രാമിൽ മാത്രമായി 1.4 മില്യൺ ആരാധകരാണ് റിമിക്ക് ഉള്ളത്.

ടെലിവിഷൻ അവതാരക എന്ന നിലയിൽ ആണ് ആണ് റിമി ടോമി കരിയർ ആരംഭിക്കുന്നത് ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിൽ ചിങ്ങമാസം എന്ന ഗാനത്തോടുകൂടിയാണ് റിമിടോമി ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. നിരവധി കമന്റുകളും റിമി ടോമി പങ്കു വെച്ച ചിത്രങ്ങൾക്കു ലഭിക്കുന്നുണ്ട്. വീണ്ടും സിനിമയിലേക്കുള്ള തിരിച്ചുവരവ് ആണോ എന്നു തുടങ്ങിയ കമന്റ്കളും താരത്തിന്റെ ചിത്രത്തിന് ലഭിക്കുന്നുണ്ട്.

ജയറാം നായകനായ തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് താരം നായിക വേഷത്തിൽ എത്തിയത് ഇത് കൂടാതെ കുഞ്ഞിരാമായണം എന്ന ചിത്രത്തിലും മികച്ചൊരു വേഷത്തിൽ റിമി ടോമി എത്തിയിരുന്നു.

Story Highlights:- rimi tomy workout in gym

Leave a Comment